JHL

JHL

മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് പിന്നാലെ ജെ.എൻ. യു വിദ്യാർത്ഥികളെയും പോലീസ് വേട്ടയാടുന്നു ; സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവർത്തകരാണ് അറസ്റ്റിലായത്

ദില്ലി (True News 24 May 2020):   ജാമിഅ വിദ്യാർഥികൾക്ക് പിന്നാലെ ഡൽഹി കലാപക്കേസിൽ ജെ.എന്‍.യു വിദ്യാര്‍ഥികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവർത്തകരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ഡൽഹി സ്പെഷ്യൽ സെല്ലാണ് പിഞ്ച്റ തോഡ് ആക്ടിവിസ്റ്റുകളായ ദേവാംഗന, നതാശ എന്നിവരെ അറസ്റ്റ് ചെയ്തത്. ഡൽഹി കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജെ.എൻ.യു വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.. ഫെബ്രുവരി 23, 24 തീയതികളിൽ ദില്ലി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.

നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തക‌ർ രംഗത്തെത്തിയിരുന്നു.

No comments