JHL

JHL

ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധനസഹായം വിതരണം ചെയ്തു

 ഉപ്പള (True News 20 May 2020): കഴിഞ്ഞ കാലവർഷ കെടുതിയിലും കടൽ ക്ഷോഭങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ തീരദേശങ്ങളിലെ നിർധന കുടുംബംഗങ്ങൾക്ക് ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകുന്ന ധന സഹായ വിതരണത്തിൻ്റെ ഉത്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി എം സലീമിന് കൈമാറി നിർവഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ്, ഉമ്മർ രാജാവ്, അബ്ദുല്ല മാദേരി, മജീദ് പച്ചമ്പള, റൈഷാദ് ഉപ്പള സംബന്ധിച്ചു.

No comments