JHL

JHL

"മുംബൈ മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണം" മുഹമ്മദ് വടക്കേക്കര

കാസറഗോഡ്(True News 13 May 2020): ലോക്ക് ഡൌണിൽ കുടുങ്ങിക്കിടക്കുന്ന മുംബൈ മലയാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ആവശ്യപ്പെട്ടു. മുംബൈ മലയാളികളുടെ ദയനീയ കാഴ്ചകളാണ് കുറച്ച് ആഴ്ചകളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇവരിൽ ഒരു വലിയ ശതമാനം കാസറഗോഡ് ജില്ലക്കാരാണ്. കൊവിഡ് ബാധിച്ച് ചികിൽസ കിട്ടാതെ കഴിഞ്ഞയാഴ്ച ഒരു പൗരപ്രമുഖൻ മരിച്ചിരുന്നു. അസുഖം വന്ന് ആശുപത്രിയിൽ പോയാൽ ആ സംസ്ഥാനക്കാരനല്ലാത്തതിനാൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് അവിടെ. ആയതിനാൽ ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പത്രക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

No comments