JHL

JHL

ഇതര സംസ്ഥാനത്ത് നിന്ന് വന്ന് കുമ്പളയിലെ ഹോട്ടലിൽ ക്വാറന്റെയ്നിൽ പാർപ്പിച്ചിരിക്കുന്നവർ ദുരിതത്തിൽ

കുമ്പള(True News 13 May 2020): കഴിഞ്ഞ ദിവസം തലപ്പാടി വഴി ജില്ലയിലെത്തിയ ആളുകൾക്ക് സമയത്ത് ഭക്ഷണം നൽകാതെയും മുറി പുറത്ത് നിന്ന് പൂട്ടിയിട്ടും പീഡിപ്പിക്കുന്നതായി പരാതി. കുമ്പളയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പാർപ്പിച്ചിരിക്കുന്ന മൊഗ്രാൽ സ്വദേശിയടക്കമുള്ള ആളുകളെയാണ് ഇത്തരത്തിൽ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. രാത്രി പതിനൊന്ന് മണിയായിട്ടും ഭക്ഷണം ലഭിക്കാത്ത ഇവർക്ക് ഒടുവിൽ മൊഗ്രാൽ ദേശിയ വേദിയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് ഭക്ഷണം കൊടുത്തത്. ഭക്ഷണവുമായി ചെന്നപ്പോൾ ലോഡ്ജ് പുറത്ത് നിന്ന് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. മുറി പൂട്ടിയിട്ട് താക്കോലുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അതിർത്തിയിലേക്ക് പോയിരിക്കുന്നു എന്ന വിവരമാണ് കിട്ടിയത്.
 ഒടുവിൽ നാട്ടുകാർ ഇടപെട്ട് ആളെ വരുത്തി, കൊണ്ട് വന്ന ഭക്ഷണം കൈമാറുകയായിരുന്നു. അപ്പോഴേക്കും രാത്രി പതിനൊന്ന് മണി ആയിരുന്നു.

No comments