JHL

JHL

ജനങ്ങളെ ദുരിതത്തിലാക്കുന്ന വൈദ്യുതി ബില്ലിൽ ഇളവനുവദിക്കണം: എംസി ഖമറുദ്ധീൻ

ഉപ്പള(True News 12 May 2020): ലോക്ക് ഡൗൺ മൂലം  ദുരിതത്തിലായ ജനങ്ങൾക്ക് അപ്രതീക്ഷിത  ഇരുട്ടടിയാവുകയാണ് കെ.സ്.ഇ.ബിയുടെ  ഈ മാസത്തെ ഇലക്ട്രിസിറ്റി ബില്ലെന്നും കച്ചവടവും ജോലിയുമില്ലാതെ വീട്ടിൽ വരുമാനമാർഗ്ഗമില്ലാതെ വിഷമിക്കുന്ന ജനങ്ങൾക്ക് ബില്ലിൽ കാര്യമായ ഇളവുകൾ അനുവദിച്ച് സർക്കാർ ഉപഭോക്താക്കളോട് മനുഷ്യത്വപരമായി പെരുമാറണമെന്നും എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു. അടച്ചിട്ട വീടുകളിലും ഷോപ്പ് മുറികളിലുമടക്കം ഭീമൻ തുകയാണ് ഈ മാസത്തെ ബില്ലിൽ ചേർത്തിട്ടുള്ളത്, ഉപയോഗമില്ലാത്ത സ്ഥലങ്ങളിൽ ഇത്രയും തുക എങ്ങെനെ വന്നുവെന്നറിയാതെ വിഷമത്തിക്കുകയാണ് സാധരണക്കാരായ ഉപഭോക്താക്കൾ.ലോക്ക് ഡൗൺ മൂലം യഥാസമയം റീഡിംഗ് എടുക്കാത്തതടക്കമുള്ള സങ്കേതിക പ്രശ്നങ്ങളാണ് ബില്ല് ഇത്രയും കൂടിയതെന്നാണ് വിവരം. എന്നാൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങളുടെ  ഉത്തരവാദികൾ ഉപഭോക്താക്കളല്ലെന്നും ലോക്ക് ഡൗണിന്റെ പശ്ചാതലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇളവുകൾ അനുവദിക്കേണ്ടതിന് പകരം സർക്കാർ സാധരണക്കാരെ ദുരിതത്തിലാക്കുന്നത് അവസാനിപ്പിച്ച് വൈദ്യുതി നിരക്ക് പുന:പരിശോധിച്ച് ആവശ്യമായ നടപടികൾ ഉടൻ കൈകൊള്ളണമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.

No comments