JHL

JHL

93- SSLC ബാച്ച് മൊഗ്രാൽ സ്കൂളിന് സിസി ടി വിയും 6 ക്യാമറയും സമ്മാനിച്ചു

മൊഗ്രാൽ(True News 31 May 2020) : അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന മൊഗ്രാൽ ജി.വി.എച്ച് എസ്  സ്കൂളിന് ഏറെ അത്യാവശ്യമായിരുന്ന സിസി ടിവിയും 6 ക്യാമറയും നൽകാൻ ഇതേ സ്കൂളിലെ 93 ലെ SSLC ബാച്ച് മുന്നോട്ട് വന്ന് മാതൃകയായി.

ഫെബ്രുവരി 8 ന് ഈ ബാച്ചുകാർ ത്രില്ലടിച്ച - 93 എന്ന പേരിൽ സ്കൂളിൽ വെച്ച് നടത്തിയ സംഗമത്തിൽ ഹെഡ്മാസ്റ്റർക്ക് നൽകിയ വാഗ്ദാനമാണ് ഇത് വഴി നിറവേറ്റിയത്.
ഇതിന് പുറമെ പരിപാടിയിൽ മിച്ചം വന്ന തുക ഉപയോഗിച്ച് കോവിഡ് കാലത്തെ ഭക്ഷ്യ വിഭവ കിറ്റ് വിതരണമുൾപ്പെടെ
 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളും ഈ കൂട്ടായ്മ  നടത്തിയിട്ടുണ്ട്.
സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് പ്രോഗ്രാം കോർഡിനേറ്റർ ടി.കെ അൻവർ ഹെഡ്മാസ്റ്റർ സി.മനോജ് കുമാറിന് സിസി ടിവിയും 6 സിസി ക്യാമറയും കൈമാറി. 93-SSLC ബാച്ച് അംഗങ്ങളായ അബ്ദുല്ലകുഞ്ഞി സുലൈമാൻ, സൈനുദ്ദീൻ റോയൽ , ടി.എം ഫൈസ് , അബ്ദുല്ല ഗ്രീൻപീസ്, അഷ്‌റഫ് മുംബൈ, സുബൈർ ബി.എം, അബ്ദുൾ റഹീം നാങ്കി  അദ്ധ്യാപക പ്രതിനിധികളായ അബ്ദുൽ ഖാദർ.എൻ , ശിഹാബ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന മൊഗ്രാൽ ജി.വി.എച്ച് എച്ച് സ്കൂളിന് , 93-SSLC ബാച്ച് വകയുള്ള   സിസി ടിവിയും  ക്യാമറയും പ്രോഗ്രാം കോർഡിനേറ്റർ ടി കെ അൻവർ ഹെഡ്മാസ്റ്റർ സി.മനോജ്‌കുമാറിന് നൽകുന്നു

No comments