JHL

JHL

വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമ്പള മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിയന്ത്രണം ശക്തമാക്കുന്നു; അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കാതെ ആരെങ്കിലും വീടുകളിൽ കഴിയുന്നുണ്ടെങ്കിൽ പോലീസിൽ വിവരം അറിയിക്കുക

കുമ്പള (True News 12 May 2020):വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമ്പള മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിയന്ത്രണം ശക്തമാക്കുന്നു. മഞ്ചേശ്വരം താലൂക്കിൽ കുമ്പളയിൽ നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ ഹോട്ട് സ്പോട്ടിലായിരുന്ന കുമ്പളയിൽ കഴിഞ്ഞ ആഴ്ചയാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നത്. ഇത് പ്രകാരം നിയന്ത്രണങ്ങൾക്ക് വിധേയമായി കടകൾ തുറക്കുകയും നിർമ്മാണ പ്രവൃത്തി അടക്കം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച പൊടുന്നനെ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തതോടെ ഇളവുകൾ എടുത്ത് കളഞ്ഞതായി കുമ്പള പോലീസും മഞ്ചേശ്വരം പോലീസും പൊതു ജനങ്ങളെ അറിയിക്കുകയായിരുന്നു. 
കൂടാതെ അയൽ  സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിക്കാതെ ആരെങ്കിലും വീടുകളിൽ കഴിയുന്നുണ്ടെങ്കിൽ അത്തരക്കാരെക്കുറിച്ച് എത്രയും പെട്ടെന്ന് വിവരം നൽകണമെന്നും കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് അറിയിച്ചു. 
 അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവുയെന്നാണ് നിര്‍ദേശം. 60 വയസ്സിന് മുകളിലുള്ളവരും, കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. കുമ്പള,  ഉപ്പള,മംഗൽപാടി, പൈവളികെ എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 
ഒരു ഘട്ടത്തിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന ജില്ലയായിരുന്ന കാസർകോട് ആഴ്ചകൾ നീണ്ട ട്രിപ്പിൾ ലോക്ക് ഡൗണിലൂടേയും ആരോ​ഗ്യപ്രവ‍ർത്തകരുടെ ശക്തമായ പോരാട്ടത്തിന്‍റെയും ഫലമായാണ് പൂ‍ർണ കൊവിഡ് മുക്തി നേടിയത്. ചികിത്സയിലുണ്ടായിരുന്ന അവസാന രോ​ഗിയും 48 മണിക്കൂറിനിടെ രണ്ട് തവണ ഫലം നെ​ഗറ്റീവായതിനെ തുട‌ർന്ന്കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
ഹോട്ട് സ്പോട്ടിൽ നിന്നും ​ഗ്രീൻ സോണിലേക്കുള്ള മാറ്റത്തിനായി ജില്ല ഒന്നാകെ കാത്തിരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച  തീ‍ർത്തും അപ്രതീക്ഷിതമായി കാസ‍ർകോട് ജില്ലയിൽ നാല് കൊവിഡ് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും തലപ്പാടി ചെക്ക് പോസ്റ്റ് വഴി റോഡ‍് മാ‍ർ​ഗം എത്തിയ നാല് പേ‍ർക്കാണ് കാസർകോട് കൊവിഡ് സ്ഥിരീകരിച്ചത്. 
കൊവിഡ് ഹോട്ട് സ്പോട്ടായ മുംബൈയിൽ നിന്നും വന്ന 41,19 പ്രായത്തിലുള്ള കുമ്പള സ്വദേശികൾക്കും 61 വയസുള്ള മം​ഗൽപാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ്  രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗബാധിതരെല്ലാം തന്നെ പുരുഷൻമാരാണ്. കേരളത്തിലേക്ക് തിരികെ വന്നപ്പോൾ മുതൽ ഇവരെല്ലാം തന്നെ ഹോം ക്വാറൻ്റൈനിലാണ് എന്നാണ് വിവരം.

No comments