JHL

JHL

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും കർണാടക നിർമ്മിത മദ്യം പിടികൂടി

കാസറഗോഡ് (True News 8 May 20220):വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും കർണാടക നിർമ്മിത മദ്യം പിടികൂടി.  കേരള തുളു അക്കാദമി ചെയർമാൻ  ഉമേഷ് സാലിയാന്റെ മധൂർ പാറക്കട്ടയിലെ  വീട്ടു മുറ്റത്ത് നിർത്തിയിട്ട മകൻ കമലേഷിൻ്റെ  പേരിലുള്ള കെ എൽ 05 എപി 8040 വാഹനത്തിൽ നിന്നാണ് മദ്യം പിടികൂടിയത്. കർണാടക നിർമ്മിത പത്ത് കുപ്പി ബിയർ, 180 മില്ലി മദ്യം എന്നിവയാണ് പിടികൂടിയത്.
കർണാടകയിൽ നിന്നും വാഹനത്തിൽ മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് വീട്ടിൽ  പരിശോധന നടത്തിയത്.  ഇതിനിടയ്ക്ക് വേഗതിയിൽ വന്ന ഒരു വാഹനം വീട്ടിലേക്ക് കയറ്റി പോവുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ  പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.  ഓടി രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾ മൃതുലേഷ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്ക് നേരത്തെതന്നെ ചാരായ വാറ്റും മദ്യം കടത്തും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനകൾ ശക്തമല്ലാത്ത ഊടുവഴികളിലൂടെയാണ് സംഘം കർണാടകയിലേക്ക് കടന്ന് മദ്യം കൊണ്ടുവരുന്നത് പിന്നീട് വിവിധ സ്ഥലങ്ങളിലെ ഏജന്റുമാർക്ക് മദ്യം കൈമാറുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


No comments