JHL

JHL

ഉപ്പള തഹാനി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു ; തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ മാതാവ് ഫമീദയുടെ കുളങ്കരയിലെ വീട്ടിൽ വെച്ചാണ് ഷോക്കേറ്റത്

എരിയാൽ  (True News 4 May 20220): അഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മള്ളങ്കൈയിലെ ജമാൽ ഷെയ്ഖാലിയുടെയും എരിയാൽ കുളങ്കരയിലെ ഫമീദയുടെയും മകൻ ഫായി സാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ മാതാവ് ഫമീദയുടെ കുളങ്കരയിലെ വീട്ടിൽ വെച്ചാണ് ഷോക്കേറ്റത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മംഗൽപാടി ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റും.
മുംബൈയിൽ ഹോട്ടൽ വ്യാപാരിയായ ജമാലിന്റെ ഇരട്ട കുട്ടികളിലൊരാളാണ് ഫായിസ്.
ഉപ്പള തഹാനി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. ഉപ്പള  മള്ളങ്കൈയിലാണ് ഇവരുടെ വീട്. ലോക്ക്ഡൗൺ കാരണം ജമാൽ  മുംബൈയിൽ കുടുങ്ങിക്കിടക്കുകയാണ്.
സഹോദരങ്ങൾ: ഫൈനാൻ അലി, ഫിദ.

No comments