JHL

JHL

കുവൈത്ത് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റംസാൻ റിലീഫിൻ്റെ ഭാഗമായി ധന സഹായ വിതരണവും വീൽ ചെയറും നൽകി

കുമ്പള(True News 23 May 2020): കുവൈത്ത് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റംസാൻ റിലീഫിൻ്റെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ  11 നിർധനരായ രോഗികൾക്ക് സമാശ്വാസമായി ധനസഹായ വിതരണവും ഒരു പാവപ്പെട്ട രോഗിക്ക് വീൽ ചെയറും നൽകി  കെ എം സി സി മണ്ഡലം ട്രഷറർ ഇഖ്ബാൽ ആരിക്കാടി മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസിന് തുക കൈമാറി വിതരണോൽഘാടനം നിർവഹിച്ചു സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി മണ്ഡലം ലീഗ് ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, ബി എൻ മുഹമ്മദാലി, കെ വി യൂസഫ്, മുഹമ്മദ് കുഞ്ഞി മിയപ്പദവ് ,പി എം കെ ഹനീഫ് സംബന്ധിച്ചു

No comments