JHL

JHL

ലത്തീഫ് ഉപ്പള ഗേറ്റ് നൽകിയ ഡയാലിസിസ് മെഷീൻ മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ, എം എൽ എ യുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി

ഉപ്പള(True News 14 May 2020): നിരവധി ആളുകളുടെ മനസ്സിനെ കുളിര് പകരുന്ന പ്രഭാതമായിരുന്നു ഇന്ന് മംഗൽപാടി താലൂക്ക് ഹോസ്പിറ്റലിന്. പ്രമുഖ വ്യവസായിയും, പൗര പ്രമുഖനുമായ ഉപ്പള ഗേറ്റ് ലത്തീഫ് സാഹിബ്  നൽകിയ  ഡയാലിസിസ് മെഷീൻ ഇന്ന് മംഗൽപാടി താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ എം. എൽ. എ.യുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
ലോകോത്തര നിലവാരമുള്ള മെഷീനുകൾ ആണ് ജർമ്മനിയിൽ നിന്നും  ഇവിടെ എത്തിച്ചത്. ഏവരുടെയും  പ്രശംസക്ക് പാത്രമാകുന്ന പ്രവർത്തിയും, നന്മയുടെ വറ്റാത്ത ഉറവയുമാണ്   അദ്ദേഹത്തിന്റെ ഈ  കൈത്താങ്ങെന്ന്‌ എം എൽ എ പറഞ്ഞു.

 ഒരു വർഷം മുമ്പ് തന്നെ ഇവിടെ  പ്രവർത്തനക്ഷമം ആകേണ്ടി യിരുന്നസംവിധാനമാണ് വയറിങ് കഴിഞ്ഞില്ല എന്നതിന്റെ പേരിൽ വൈകിയത്, പല കോണുകളിൽ നിന്നും ഉയർന്ന സമ്മർദ്ദഫലമായി പണി പൂർണമായും പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. ഏതാനും ദിവസത്തിനകം ഇവ പ്രവർത്തനക്ഷമമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശാഹുൽ ഹമീദ്,ബി ഡി ഓ സുരേന്ദ്രൻ, ഓ.എം.റഷീദ്,  അബൂ തമാം, എച് എം സി അംഗങ്ങളായ സത്യൻ സി ഉപ്പള, പി. എം. സലീം, ഹമീദ് കോസ്മോസ്, മഹമൂദ് കൈകമ്പ, സെഡ് എ കയ്യാർ,റൈഷാദ്,  ഐശൽ ഫൌണ്ടേഷൻ ഡയറക്ടർമാരായ ഡോക്ടർ ഫവാസ്, ദിൽഷാദ് കാസറഗോഡ്, എസ് എ തങ്ങൾ, തുടങ്ങിയവർ സംബന്ധിച്ചു.

No comments