JHL

JHL

യാത്ര സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചു മഞ്ചേശ്വരം എം എൽ എ

കുമ്പള(True News 28 May 2020):മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ  എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി  പരീക്ഷ എഴുതുന്ന യാത്ര സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തുണയായി എം സി ഖമറുദ്ദീൻ എം.എൽ.എ. മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുമായി  സഹകരിപ്പിച്ചു തയ്യാറാക്കിയ ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിന്റെ തലേ ദിവസം മണ്ഡലത്തിലെ പല സ്ഥലങ്ങളിലെയും വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക്  യാത്ര സൗകര്യമില്ലന്ന വിവരം എം.എൽ.എ അറിയുന്നത്.ഉടൻ തന്നെ മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് ഭാരവാഹികളുമായി ഇക്കാര്യം ചർച്ച ചെയ്ത്  യാത്ര സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്താൻ ആവശ്യപ്പെടുകയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്കൂളുകളിലേക്ക് സൗജന്യ ബസടക്കമുള്ള വാഹന സംവിധാനം ഒരുക്കുകയും ചില സ്വകാര്യ ബസ് ഉടമസ്ഥരെ വിളിച്ചു സാധ്യമായ റൂട്ടുകളിൽ ബസ് ഓടിക്കാൻ പറയുകയും ചെയ്തു.
വിദ്യാർഥികൾക്കു ഏറെ സൗകര്യപ്രദമായ പദ്ധതി എം എസ് എഫ് നേതാക്കളായ ഇർഷാദ് മൊഗ്രാൽ,സഹദ് അംഗഡിമുഗർ,സിദ്ദിഖ് മഞ്ചേശ്വരം,സവാദ് അംഗഡിമുഗർ,മുഫാസി.കോട്ട,മുഹമ്മദ് കുഞ്ഞി.ഉളുവാർ ജംഷീർ മൊഗ്രാൽ റുവൈസ് ആരിക്കാടി തുടങ്ങിയവർ കോർഡിനേറ്റ് ചെയ്തു.
ഇതിന് പുറമെ അന്ന് തന്നെ ഗതാഗത വകുപ്പ് മന്ത്രി ശശിന്ദ്രനുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ഡി.ഡി.ഇ യുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ  ചില  റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിക്കേണ്ടതിന്റെ  ആവശ്യകതയും എം.എൽ.എ അറിയിച്ചു.
യാത്രയുടെ മണ്ഡലം തല ഉദ്ഘാടനം കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എം സി ഖമറുദ്ദീൻ എം എൽ എ നിർവഹിച്ചു.
കുമ്പള ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, യൂസഫ് കെ.വി,അസിസ് കളത്തൂർ, എംപി ഖാലിദ്.എം.എസ് എഫ് ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ, സഅദ്  അംഗടിമുഗർ, റുവൈസ് ആരിക്കാടി,സിറാജ് ശെറൂൽ,സവാദ് അംഗടിമുഗർ,മുർഷിദ് തുടങ്ങിയവർ സംബന്ധിച്ചു

No comments