JHL

JHL

മുംബൈ മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണം - കേരള പ്രവാസി സംഘം

കാസറഗോഡ് (True News 16 May 2020):
ലോക്ക് ഡൌണിൽ കുടുങ്ങിക്കിടക്കുന്ന മുംബൈ മലയാളികളെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം മഞ്ചേശ്വരം ഏരിയ സെക്രട്ടറി ബഷീർ ബി എ സുബ്ബയക്കട്ട ആവശ്യപ്പെട്ടു. മുംബൈ മലയാളികളുടെ ദയനീയ കാഴ്ചകളാണ് കുറച്ച് ആഴ്ചകളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇവരിൽ തന്നെ ഒരു വലിയ ശതമാനം ആളുകളും മഞ്ചേശ്വരം  ഏരിയയിൽ നിന്നുള്ളവരാണ്. ഇവരും ഇവരുടെ കുടുംബവും പരിഭ്രാന്തിയിലാണ്. കൊവിഡ് ബാധിച്ച് ചികിൽസ കിട്ടാതെ കഴിഞ്ഞയാഴ്ച ഒരു പൗരപ്രമുഖൻ അവിടെ മരിച്ച വാർത്ത ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്നു.അസുഖം വന്ന് ആശുപത്രിയിൽ പോയാൽ ആ സംസ്ഥാനക്കാരനല്ലാത്തതിനാൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് അവിടെ നിലവിലുള്ളത്. ആയതിനാൽ ഇവരെ എത്രയും പെട്ടെന്ന്  നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം. കൂടാതെ മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നും ചിലർ കേരള -കർണാടക മറ്റ് അതിർത്തി ഉപയോഗിച്ചു അനധികൃതമായി ജില്ലയിലേക്ക് കടക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. അതും അന്വേഷണ വിധേയമാക്കി അങ്ങനെയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

No comments