JHL

JHL

മാസ്ക് ചാലഞ്ചിൽ പങ്കെടുത്ത് ജി എച്ച് എസ്എസ് കുമ്പള എൻ എസ് എസ് വളണ്ടിയേഴ്സ്

കുമ്പള (True News 27 May 2020):      പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മാസ്ക് ചലഞ്ച് പദ്ധതിയുടെ ഭാഗമായി പത്തരലക്ഷം മാസ്കുകളാണ് നിർമിക്കുന്നത് . എസ് എസ് എൽ സി ഹയർ സെക്കൻ്ററി പരീക്ഷ എഴുതുന്ന വിദ്യാത്ഥികൾക്ക് നൽകാനാള്ള മാസ്ക് നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി ജി എച്ച് എസ് എസ് കുമ്പള എൻ എസ് എസ് വിദ്യാത്ഥികൾ
തയ്യാറാക്കിയ മാസ്കുകൾ ഡി ഇ ഒ , പി ടി  എ പ്രസിഡൻ്റ് ശ്രീ അഹമ്മദലി ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി: ഫരീദ സക്കീർ ,പ്രിൻസിപ്പൽ ശ്രീ: ശ്രീനിവാസൻ സർ, ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻറമ്മാ എന്നിവർക്ക് കൈമാറി...... ലോക്ക് ഡൗൺ സമയത്ത് സർക്കാർ നിർദ്ദേശം പാലിച്ച് കൊണ്ട് വീട്ടിൽ പലതരം കൃഷികൾ ,ക്രാഫ്റ്റ് വർക്കുകൾ, വിവിധ കലാപ്രവർത്തനങ്ങൾ എന്നിവക്ക് സമയം കണ്ടത്താനും വളണ്ടിയേഴ്സിന് കഴിഞ്ഞു ....... Covid 19 നെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ബോധവൽക്കരണവും നടത്തി..... ഈ മഹാമാരിയുടെ കാലത്ത് ഒരു പൗരൻ എങ്ങനെ പ്രവർത്തിക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു ഓരോ എൻ എസ് എസ് വളണ്ടിയറും....... പ്രവർത്തനങ്ങളുടെ വിജയത്തിന് അധ്യാപകരായ സതീഷ് ,മധു , രവി സിദ്ധീക്ക്‌ എന്നിവരും വിദ്യാത്ഥികളായ, വൈശാഖ് ,രഞ്ജിത്ത് , സ്വർണ്ണ ,സുഷ്മിത ,ഗ്ലൻ ,തേജസൂര്യ ,അബ്ദുള്ള, , ഇംഷീറ, ധന്യശ്രീ ,അൻസിയ എന്നിവരും നേതൃത്വം നൽകി.....

No comments