JHL

JHL

മൊഗ്രാലിൽ മാസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സ്വകാര്യ ടെലിക്കോം കമ്പനി കേബിൾ വലിക്കാൻ കുത്തിപ്പൊളിച്ചു. നാട്ടുകാർ തടഞ്ഞു

മൊഗ്രാൽ(True News 13 May 2020): മാസങ്ങൾ ക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സ്വകാര്യ ടെലികോം കമ്പനി കുത്തിപ്പൊളിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കുമ്പള പഞ്ചായത്ത് റഹ്മത്ത് നഗറിൽ നിന്ന് നടുപ്പള്ളം വഴി ദേശീയ പാതയിലേക്ക് വരുന്ന കോൺക്രീറ്റ് റോഡാണ് പൊളിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ജെ.സി.ബി  യുമായി വന്ന് പൊളിക്കാൻ ആരംഭിച്ചു. ഇത് ശ്രദ്ദയിൽ പെട്ട നാട്ടുകാർ തടയുകയായിരുന്നു. ഏറെ മുറവിളികൾക്ക് ശേഷം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡാണിത്. രണ്ട് വർഷം മുമ്പ് കേബിൾ ഇടാൻ അനുവദിച്ച പെർമിഷനുമായാണ് കമ്പനി റോഡ് പൊളിക്കാൻ വന്നതെന്ന് നാട്ടുകാർ പറയുന്നു

No comments