JHL

JHL

ഷാർജയിൽ വൻ തീപിടിത്തം; അന്നഹ്ദയിൽ 49 നില കെട്ടിടത്തിനാണ് തീപിടിച്ചത്

ഷാര്‍ജ(True News 6 May 2020): അല്‍ നഹ്ദയില്‍ 49 നിലകെട്ടിടത്തിന് തീപിടിച്ചു. മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായത്.ഷാർജ അന്നഹ്ദയിൽ   ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് തീ പിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സും ആംബുലൻസുകളും കുതിച്ചെത്തി രക്ഷാ പ്രവർത്തനം നടത്തി. കെട്ടിടത്തിന് പുറത്ത് നിന്ന് തീ പ ടർന്നതിനാൽ താമസക്കാരെ സുരക്ഷിതസ്ഥാനത്തെ ത്തിക്കാൻ കഴിഞ്ഞു. നിരവധി കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ ഭാഗമാണ് ഇത്. തൊട്ടടുത്ത കെട്ടിടങ്ങളിൽ നിന്നും ആളുകളെ മാറ്റി. ഏഴോളം പേർക്ക് പരിക്കേറ്റതായാണ്  പ്രാഥമിക വിവരം. 

No comments