JHL

JHL

സന്നദ്ധ സേവകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാരും പഞ്ചായത്തും സ്വീകരിക്കണം : എസ്. ഡി. പി. ഐ

കുമ്പള(True News 30 May): കാസർഗോഡ് ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള സന്നദ്ധ സേവനത്തിലുള്ള ആളുകൾക്ക് പിപി  കിറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ നൽകാൻ പഞ്ചായത്ത്‌ അധികാരികൾ തയ്യാറാവണം എന്ന് എസ്. ഡി. പി. ഐ  കുമ്പള പഞ്ചായത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുവരെ 15ൽ കൂടുതൽ ആളുകൾക്കാണ് കുമ്പള പഞ്ചായത്തിൽ  ക്വാറന്റൈനിൽ  രോഗം സ്ഥിരീകരിച്ചത് ഈ സാഹചര്യത്തിൽ സന്നദ്ദ സേവകരുടെ കാര്യത്തിൽ വളരെ അധികം ആശങ്ക ഉണ്ടെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.
ബന്ധപ്പെട്ടവർ സന്നദ്ദ സേവനത്തിലുള്ളവർക് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കണം എന്നും നിലവിലെ സാഹചര്യം തുടർന്നാൽ പലതരം പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വരുമെന്നും, സന്നദ്ധ സേവനത്തിനു പോലും ആളുകൾ തയാറാകാത്ത സ്ഥിഗതികൾ ഉണ്ടാവുമെന്നും എസ്ഡിപിഐ  മുന്നറിയിപ്പ് നൽകി

No comments