JHL

JHL

ജോലിയും വരുമാനവുമില്ല: വൈദ്യുതി ബില്ലടക്കാൻ സാവകാശം നൽകണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ (True News 4 May 2020): കോവിഡ്-19ന്റെ ഭാഗമായി ലോക്ക്ഡൗൺ മെയ്‌ 17വരെ നീട്ടിയ  സാഹചര്യത്തിൽ മുഴുവൻ വൈദ്യുതി ഉപഭോക്താക്കൾക്കും ബില്ലടക്കാൻ സാവകാശം നൽകുകയോ, രണ്ടു മാസത്തെ വൈദ്യുതി ബില്ല് സർക്കാർ വേണ്ടെന്ന് വെക്കുകയോ വേണമെന്ന് മൊഗ്രാൽ ദേശീയവേദി മുഖ്യമന്ത്രിക്കും, വൈദ്യുതി വകുപ്പ് മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

മെയ്‌ 19 ആകുമ്പോൾ ലോക്ക് ഡൗൺ കാലാവധി രണ്ട് മാസത്തിലേക്കടുക്കും. ജോലിയും വരുമാനവും ഇല്ലാതെ വൈദ്യുതി  ഉപഭോക്താക്കൾ എങ്ങിനെ ബില്ലടക്കാനാകുമെന്ന  ആശങ്കയിലാണ്. വൈദ്യുതി ബില്ലടക്കാൻ ഉപഭോക്താക്കൾക്കായി സെക്ഷൻ ഓഫീസുകളിൽ  ഉടൻ കൗണ്ടർ തുറക്കുമെന്നും, തിരക്കുകൾ ഒഴിവാക്കാൻ  ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അധികൃതർ സൂചന നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞു ജോലിക്ക് പോകാൻ കഴിഞ്ഞാലേ വൈദ്യുതി ബിൽ അടക്കാൻ സാധിക്കുകയുള്ളുവെന്ന് ഉപഭോക്താക്കൾ പറയുന്നു. ഗാർഹിക ഉപഭോക്താക്കലാണ്  ഏറെയും ആശങ്കയിലുള്ളത്.

 അതേപോലെതന്നെ ഉപഭോക്താക്കൾക്ക് സാമ്പത്തിക പ്രയാസം കാരണം ഒറ്റയടിക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബില്ല് അടുക്കാൻ താമസം നേരിട്ടാൽ വൈദ്യുതിബന്ധം വിഛേദിക്കുന്ന അവസ്ഥ ഉണ്ടാകരുത്. സർക്കാറിന്റെ  മോശമായ സാമ്പത്തികസ്ഥിതി പോലെ തന്നെയാണ് ജനങ്ങളുടെ പ്രയാസവും. ഇത് ഗൗരവമായി ഉൾക്കൊള്ളണമെന്നും വൈദ്യുതി ബില്ല്  തവണകളായി അടക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

No comments