JHL

JHL

എം എസ് സി ക്രിക്കറ്റേഴ്സ് : ക്വിസ് മത്സരത്തിൽ അനസ്, ദിൽക്കുഷ്, മുസമ്മിൽ വിജയികൾ

മൊഗ്രാൽ (True News 28 May 2020): മൊഗ്രാൽ സ്പോർട്സ് ക്ലബിന് കീഴിലുള്ള ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് സംബന്ധമായ വിഷയങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി  ക്വിസ് മത്സരം സംഘടിപ്പിച്ചു.

 ലോക്ക് ഡൗൺ  സമയമായതിനാൽ കളി കളൊക്കെ  നിർത്തിവെച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. 15 ദിവസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ദേശീയ -അന്തർദേശീയ സ്പോർട്സ് സംബന്ധമായ വിഷയങ്ങളിലാണ് ക്വിസ്മത്സരം സംഘടിപ്പിച്ചത്.  ജാബിർ പൊട്ടോരി മത്സരം നിയന്ത്രിച്ചു.

 മത്സരത്തിൽ അനസ്,ദിൽഖുഷ്, മുസമ്മിൽ എന്നിവർ പോയിന്റ്  അടിസ്ഥാനത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി.ലോക്ക് ഡൗൺ അവസാനിക്കുന്ന മുറക്ക് വിജയികൾക്ക് ഹോട്ടൽ മലബാർ ഊട്ടുപുര നൽകുന്ന സമ്മാനം പൊതുപരിപാടിയിൽ വച്ച്   വിതരണം ചെയ്യുമെന്ന് എം എസ് സി  ക്രിക്കറ്റ് ടീം ഭാരവാഹികൾ അറീച്ചു

No comments