JHL

JHL

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല; ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ

കാസർകോട് (True News 7 May 20202): സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല . ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ . നേരത്തെ ജില്ലയില്‍ 178 പേരായിരുന്നു കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ കൂടിയാണ് ഇന്ന് രോഗമുക്തരായത്.  ഉക്കിനടുക്ക മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിലാണ് ബാക്കിയുള്ള ഒരാൾ ചികിത്സയിലുള്ളത്. 
ഇന്ന്  5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ ഇനി 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

No comments