JHL

JHL

ദേശീയപാത: കുഴികൾ രൂപപ്പെട്ട് തുടങ്ങി. പെർവാഡ് - അണങ്കൂർ റീ ടാറിങ് നടപടി ഊർജ്ജിത മാക്കണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 6 May 2020):ദേശീയപാത തകർച്ച കഴിഞ്ഞവർഷം പൂർണമായിരുന്നു. സമര പരമ്പരകളുടെ പൊങ്കാലയായിരുന്നു അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നടന്നത്. വിവിധങ്ങളായ വ്യത്യസ്ത സമരമുറകൾ കൊണ്ട് അധികൃതരോടുള്ള രോഷം തീർക്കുകയായിരുന്നു സന്നദ്ധസംഘടനകളും നാട്ടുകാരും. റോഡിൽ വാഴനട്ടും, ഓണത്തിന് റോഡ് കുഴികളിൽ  പൂക്കളം തീർത്തും, റോഡ് കുഴികളിൽ സെല്ഫിയെടുത്തും, വാഹനങ്ങൾ റോഡുവക്കിൽ നിർത്തിവെച്ചും, പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചുമാണ് സമര പരമ്പരകൾ അരങ്ങേറിയത്. ശക്തമായ മഴയിൽ നിസ്സഹായരായി ഒന്നും ചെയ്യാനാകാതെ എല്ലാം നോക്കിനിൽക്കാനേ സർക്കാരിനും, ജനപ്രതിനിധികൾക്കും, പൊതുമരാമത്ത് അധികൃതർക്കും കഴിഞ്ഞുള്ളൂ. ട്രോളുകളിൽ  ഇവരയൊക്കെ നാണം കെടുത്തുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
        ദേശീയപാത പൂർണ്ണമായും തകർന്ന മൊഗ്രാലിലാണ് കഴിഞ്ഞവർഷം സമര പരമ്പരകൾ അരങ്ങേറിയത്. ഇന്നിപ്പോൾ മഴയ്ക്ക് മുമ്പ് തന്നെ മൊഗ്രാൽ ദേശീയപാതയിൽ കുഴികൾ പ്രത്യക്ഷപെട്ട്  തുടങ്ങിയിരിക്കുന്നു. എൻ.എ നെല്ലിക്കുന്ന് എം എൽ എ യുടെ ശ്രമഫലമായി പെർവാഡ് - അണങ്കൂർ ദേശീയപാത റീടാറിങി നായി 5.5 കോടി രൂപയോളം  കേന്ദ്ര- സംസ്ഥാന സർക്കാർ അനുവദിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം. ജോലി എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം. ടാറിങ്  നടപടി നീളുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെ ദുരിതം  ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
        റോഡുകൾ മഴക്കാലത്തിന്  മുൻപ് നന്നാക്കാനോ,  കുഴികളടക്കാനോ കഴിഞ്ഞ കുറേ വർഷങ്ങളായി നടപടി സ്വീകരിച്ചിരുന്നില്ല. അതാണ് പൂർണമായ റോഡ് തകർച്ചയ്ക്ക്  കഴിഞ്ഞവർഷം കാരണമായതും.ലോക്ക് ഡൗൺ മൂലം ഇപ്പോൾ റോഡ് പണികളൊക്കെ സ്തംഭിച്ചിരിക്കുകയാണ്.കോവിഡ് നിയന്ത്രണം മഴക്കാലത്തിന് മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണികളെ ബാധിച്ചത് ആശങ്കകൾക്കി  ടയാക്കുന്നുമുണ്ട്.
      ദേശീയപാത ഈ മഴക്കാലത്തെ നേരിടാൻ എത്രത്തോളം പ്രാപ്ത മാണെന്ന കാര്യം സർക്കാർ അടിയന്തരമായി പരിഗണിച്ചേ തീരൂ. ഇതിന് കോവിഡ്കാല  നിയന്ത്രണങ്ങൾ തടസ്സമാകരുത്. പൊതു ഗതാഗത നിയന്ത്രണം ഉള്ളതിനാൽ ഇപ്പോൾ റോഡുകളുടെ റീടാറിങ് ജോലികൾക്ക് തടസ്സവുമു  ണ്ടാവില്ല.
       കാലവർഷം അടുത്തെത്തിയിരിക്കെ ദേശീയപാത റീ ടാറിങ് ജോലികൾ  യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി  സുഖകരമായ പൊതു ഗതാഗതത്തിന്  സൗകര്യം ഒരുക്കി കൊടുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

.

No comments