JHL

JHL

യൂത്ത് കോൺഗ്രസ്സ് നേതാവ് ഫിറോസ് അണങ്കൂർ അന്തരിച്ചു


 
കാസറഗോഡ് (True News 10 May 2020): 
യൂത്ത് കോൺഗ്രസ് നേതാവും, അസംഘടിത തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ ജനറൽ സെക്രട്ടറിയുമായ അണങ്കൂർ ടി.വി. സ്റ്റേഷൻ റോഡിലെ ഫിറോസ് അണങ്കൂർ (43) 'കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് അന്ത്യം. കാസർകോട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസർകോട് നഗരസഭയിലേക്ക് അടുക്കത്ത്ബയൽ വാർഡിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. കാസർകോട്ടെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 9 മാസത്തോളമായി ചികിത്സയിലായിരുന്നു  പിതാവ്: മുഹമ്മദ്. മാതാവ്: നബീസ.  ഭാര്യ: താഹിറ (കീഴുർ) മക്കൾ: ഫയാസ്, ഫായിസ്                                     

No comments