JHL

JHL

കവര്‍ച്ച നടന്ന മീഞ്ച ഹൊസകട്ടെ രക്തേശ്വരി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ ക്ഷേത്രത്തിന്‌ സമീപത്തെ ചെങ്കല്‍പ്പണയില്‍ കണ്ടെത്തി

മഞ്ചേശ്വരം(True News 31 May 2020): കഴിഞ്ഞ വ്യാഴാഴ്‌ച്ച കവര്‍ച്ച നടന്ന മീഞ്ച ഹൊസകട്ടെ രക്തേശ്വരി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ ക്ഷേത്രത്തിന്‌ സമീപത്തെ ചെങ്കല്‍പ്പണയില്‍ കണ്ടെത്തി. ഭണ്ഡാരം പൊട്ടിച്ചു പണമെടുത്ത ശേഷം ഉപേക്ഷിച്ച നിലയിലാണ്‌ ഇതു കണ്ടെത്തിയത്‌. പൊലീസ്‌ ഭണ്ഡാരപ്പെട്ട്‌ കസ്റ്റഡിയിലെടുത്തു.
മീഞ്ചയിലെ പ്രശസ്‌തമായ ഹൊസക്കട്ടെ ബജ്ജ ശ്രീ രക്തേശ്വരി  ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച മോഷ്‌ടാക്കള്‍ പ്രതിഷ്ഠയുടെ  മുഖാവരണവും വെള്ളി ആഭരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു.
ക്ഷേത്രാങ്കണത്തിലുണ്ടായിരുന്ന കാണിക്കപ്പെട്ടിയും മോഷ്‌ടാക്കള്‍ അപഹരിച്ചിരുന്നു.

No comments