JHL

JHL

മുംബയിൽ നിന്ന് വന്ന ബസ്സിൽ യാത്ര ചെയ്തവർ കയറിയിരുന്ന പെർവാട് ബസ് കാത്തിരിപ്പ് ഷെഡ് അടച്ച് പൂട്ടി

കുമ്പള(True News 25 May 2020): മുംബൈയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ബസിലെത്തിയവര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച രണ്ട് ബസ് കാത്തിരിപ്പ് ഷെഡ് അടച്ചു. ബസ് സ്റ്റോപ്പുകളിലും പരിസരങ്ങളിലും അണുനശീകരണം നടത്തി.
 മുംബൈയില്‍ നിന്നെത്തിയവര്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് പെര്‍വാഡ് ബസ് സ്റ്റോപ്പില്‍ ഭക്ഷണം കഴിക്കുകയും മുഖം കഴുകുകയുമൊക്കെ ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ടവര്‍ കാസര്‍കോട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടർന്ന്  പൊലീസ് കുമ്പള പഞ്ചായത്ത് സെക്രട്ടറിയേയും അറിയിക്കുകയായിരുന്നു.  ഈ കാര്യം സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ പഞ്ചായത്ത് നേതൃത്വം ഈ രണ്ട് ബസ് സ്റ്റോപ്പുകള്‍ അടച്ചിടുകയും പരിസരങ്ങളില്‍ മരുന്ന് തളിച്ച് അണുനശീകരണം നടത്തുകയുമായിരുന്നു.

No comments