ചിത്രരചനയിൽ വിസ്മയം തീർത്ത് എട്ടാം ക്ലാസുകാരി ഫാത്തിമ നവാൽ ശ്രദ്ധേയമാവുന്നു
മൊഗ്രാൽ പുത്തൂർ(True News 8 May 2020): മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സുകാരി ഫാത്തിമ നവാലിന്റെ ചിത്രരചന ശ്രദ്ധേയമാവുന്നു.
മദ്രസാ പഠനകാലത്ത് ചെറുപ്രായത്തിൽതന്നെ ചിത്ര രചനയോട് നവാൽ വളരെയേറെ താൽപര്യം കാട്ടിയിരുന്നു. സ്കൂൾ- മദ്രസ അധ്യാപകരുടെയും, വീട്ടിൽനിന്ന് രക്ഷിതാക്കളുടെയും കൂട്ടുകാരികളുടെ യുമൊക്കെ പിന്തുണ കൂടിയായപ്പോൾ നവാൽ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ഭംഗിയേറി.
മൊഗ്രാൽ പുത്തൂർ തഹ്‌ലീമുൽ ഇസ്ലാം മദ്രസ്സ ദിടുപ്പയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നവാൽ മൊഗ്രാൽ പുത്തൂർ കടവത്ത് ഹൌസിലെ പ്രവാസിയായ നസീർ അഹ്മദ് -അസ്മ ദമ്പതികളുടെ മകളാണ്.
പിന്നീട് സ്കൂളിലും, മദ്രസ്സയിലും ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. ഇത് നവാലിനുള്ള പ്രോത്സാഹനവുമായി. വീടുകളിലെ ചുമരുകളിൽ ഒട്ടിക്കാനുള്ള മതപരവും, കലാപരവുമായ ഒട്ടേറെ ചിത്രങ്ങൾ നവാൽ ഇതിനകം വരച്ചു വെച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങൾക്കും ഓരോ കഥകളും പറയാനുമുണ്ട്. സൗഹൃദ സന്ദേശം ഉയർത്തുന്നവ, പുഴയോരം,.മരുഭൂമിയിലെ ഒട്ടകം, ഖുർആൻ ആയത്തുകൾ കോർത്തിണക്കിയുള്ള ചിത്രങ്ങൾ, മരച്ചില്ലയിൽ ഇരിക്കുന്ന പക്ഷികൾ, കണ്ണീരൊഴുക്കുന്ന സ്ത്രീ, പാർക്കുകൾ, മഴയിലൂടെ കുടപിടിച്ച് നീങ്ങുന്ന വൃദ്ധൻ തുടങ്ങിയ ചിത്രങ്ങളൊക്കെ അധ്യാപകരുടെയും, സഹപാഠികളുടെയും, ആസ്വാദകരുടെയും ശ്രദ്ധയാകർഷിക്കുന്ന വയാണ്. കുടിവെള്ള ബോട്ടിലുകളിൽ അറബി ലിപികൾ വരച്ചു ഒട്ടിച്ചു വെച്ചിരിക്കുന്നത് വേറിട്ട കാഴ്ചയാണ്.

Masha allha
ReplyDelete