JHL

JHL

ഉപ്പളയിലെ വ്യാപാരി നേതാവ് സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനെതിരെ യുവ വ്യാപാരി പോലീസിൽ പരാതി നൽകി

ഉപ്പള(True News 8 May 2020): വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള  യൂണിറ്റ് അംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ മോഷം പരാമർശം. യൂണിറ്റ് പ്രസിഡൻറ് നെതിരെ പോലീസിൽ പറയാതിയുമായി യുവ വ്യാപാരി രംഗത്ത്.

 യൂണിറ്റ് അംഗമായ ഉപ്പള നഗരത്തിലെ റെഡ് ക്ലബ് വസ്ത്ര വ്യാപാര സ്ഥാപന ഉടമ റഷീദിന്റെ പിതാവിനെയും  കുടുംബത്തെയും  വ്യാപാരി  പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനെതിരെയാണ്  റഷീദ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്.
 വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് റഫീഖിനെതിരെയാണ് പരാതി നൽകിയത്. ലോക്ക് ഡൗൺ കാലത്ത് അംഗങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം എല്ലാ യൂണിറ്റുകളിലും നടന്നപ്പോൾ ഉപ്പള യൂണിറ്റിൽ നടന്നില്ലെന്ന കാര്യം വാട്സ് ആപ്പ് ഗ്രൂപ്പിൽ വോയ്സ് മെസേജിലൂടെ ചോദിച്ചിരുന്നു. ഈ വിരോധത്താൽ മരിച്ചു പോയ തന്റെ പിതാവിനെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിൽ മോശം പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തതായി റഷീദ് മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

No comments