JHL

JHL

മയക്കുമരുന്നുമായി ഉപ്പള സ്വദേശി പോലീസ് പിടിയിൽ

കാസറഗോഡ് (True News 23 May 2020):  കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ ഗുളികകൾ പിടികൂടി. സംഭവത്തിൽ ഉപ്പള പത്വാടിയിലെ അബ്ദുൾ റൗഫ്(33) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉപ്പളയിലെ മുഹമ്മദ് നവാസ് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30നു മംഗളൂരു ഭാഗത്ത് നിന്നു വന്ന കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

എരിയാലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിനു കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് അടുക്കത്ത് ബയലിൽ വച്ച് തടഞ്ഞെങ്കിലും കാറിൽ നിന്ന് ഇരുവരും ഇറങ്ങി ഓടി. എന്നാൽ ഓടുന്നതിനിടെ കാലിന് പരുക്കേറ്റ അബ്ദുൾ റൗഫിനെ പൊലീസ് പിടികൂടി. കാറിൽ നിന്നു 1.8 ഗ്രാം എംഡിഎംഎ മയക്കുമരുന്നും ഒരു കഠാരയും പൊലീസ് കണ്ടെത്തി.

No comments