JHL

JHL

തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക - എഫ് ഐ ടി യു

കാസറഗോഡ് (True News 19 May 2020): രാജ്യത്ത് കേന്ദ്ര സർക്കാർ തീരുമാനപ്രകാരം തൊഴിലാളി വിരുദ്ധ നിയമങ്ങൾ വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്നുവന്നു കൊണ്ടിരിക്കുന്നു എല്ലാ തൊഴിലാളി പ്രക്ഷോഭങ്ങളേയും എഫ് ഐ ടി യു പിന്തുണക്കും. മെയ് 20 ബുധനാഴ്ച രാവിലെ 11 മണിക്ക് കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിഷേധ ധർണ സംഘടിപ്പിക്കും. മെയ് 22 ന് നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തെ പിന്തുണക്കും. പ്രധാനമന്ത്രി , തൊഴിൽ മന്ത്രി , രാഷ്ട്രപതി എന്നിവർക്ക് പത്തു ലക്ഷം പ്രതിഷേധ കത്തുകളയക്കുന്ന പെറ്റീഷൻ ക്യാമ്പയിന്റെ ഭാഗമാകുകയും ചെയ്യുമെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അറിയിച്ചു.                       ബഹിരാകാശവും കൂടി വില്പനക്കു വെച്ചിരിക്കുന്ന മോദി സർക്കാരിനെതിരെ തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ippo

No comments