JHL

JHL

ഉപ്പളയിൽ സിഗ്നലിനായി നിർത്തിയിട്ടപ്പോൾ സ്പെഷൽ ട്രെയിനിൽ നിന്നു ഇറങ്ങിയോടിയ കുമ്പള സ്വദേശികളെ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി

ഉപ്പള (True News 24 May 2020):സിഗ്‌നൽ കിട്ടാത്തതിനെ തുടർന്നു ഉപ്പളയിൽ നിർത്തിയിട്ട മഹാരാഷ്ട്രയിൽ നിന്നെത്തിയ സ്പെഷൽ ട്രെയിനിൽ നിന്നു ഇറങ്ങിയോടിയ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുമായി വന്ന ട്രെയിനാണ് സിഗ്‌നൽ കിട്ടാത്തതിനാൽ ഉപ്പളയിൽ നിർത്തിയിട്ടത്. ഇതിനിടെയാണ് 4 പേർ ഓടി ഓട്ടോകയറി രക്ഷപ്പെട്ടത്.

ഇതു കണ്ട ഒരാൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെ കുമ്പളയിൽ നിന്നു ഇവരെ കണ്ടെത്തി സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി. കുമ്പള സ്വദേശികളായ കുടുംബമാണ് പിടിയിലായത്.

No comments