JHL

JHL

ഹാജി ടി.എം. കുഞ്ഞിയുടെ ഭാര്യ വി.പി.പി നഫീസ(68)അന്തരിച്ചു

മൊഗ്രാല്‍(True News 5 May 2020): പരേതനായ ഹാജി ടി.എം. കുഞ്ഞിയുടെ ഭാര്യ വി.പി.പി നഫീസ(68)അന്തരിച്ചു. ബീരിച്ചേരി പടിഞ്ഞാര്‍ വലിയ പീടികയില്‍ തറവാട് അംഗമാണ്. പരേതരായ തായലക്കണ്ടി അബ്ദുല്‍ ഖാദര്‍ തുരുത്തിയുടെയും ഉമ്പിച്ചിബീവി ബീരിച്ചേരിയുടെയും മകളാണ്
മക്കള്‍: ടി.എം. ശുഹൈബ് (ട്രഷറര്‍, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ്), ടി.എം. നവാസ് (വ്യവസായി), ടി.എം. ഫൈസ് (കോണ്‍ട്രാക്ടര്‍). മരുമക്കള്‍: ആയിഷ കെ.എസ്., ആരിഫ, ഫരീദ. സഹോദരങ്ങള്‍: വി.പി.പി. ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍, പരേതനായ അമീര്‍ തൃക്കരിപ്പൂര്‍.
ഖബറടക്കം ഒരു മണിക്ക് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍.
നിര്യാണത്തില്‍ യൂത്ത് ലീഗ് മൊഗ്രാല്‍, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

No comments