JHL

JHL

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ ഡി.സി.സി പ്രെസിഡൻറ് പി ഗംഗാധരന്‍ നായര്‍ അന്തരിച്ചു

കാസറഗോഡ് (True News 15 May 2020): മുതിർന്ന കോൺഗ്രസ്സ് നേതാവും കാസര്‍ഗോഡ് ഡിസിസി മുന്‍ പ്രസിഡന്റുമായ പി ഗംഗാധരന്‍ നായര്‍ (79) അന്തരിച്ചു. പെരിയ സ്വദേശിയാണ്.  വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറേ നാളുകളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പെരിയ തറവാടു ശ്മശാനത്തില്‍ നടക്കും.  പെരിയ സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ഗോഡ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്ക് തുടങ്ങിയവയുടെസാരഥ്യം വഹിച്ചു. കെപിസിസി നിര്‍വാഹകസമിതി അംഗവും യുഡിഎഫ് ജില്ലാ കണ്‍വീനറുമായി ഒരു പാട് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സി പി മാലതി. മക്കള്‍ ജി ഷീജ്(യുഎസ്എ),ധന്യ സുരേഷ് (ഡിസിസി ജനറല്‍സെക്രട്ടറി), ജി രമ്യ. മരുമക്കള്‍: വി സതീഷ് , സുരേഷ് (കോര്‍പറേഷന്‍ ബാങ്ക്,മംഗലാപുരം), വിഷ്ണു(കോയമ്പത്തൂർ)

No comments