JHL

JHL

ജീവനക്കാരുടെ സ്ഥലം മാറ്റം: മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം; എസ് ഇ യു

കാസർഗോഡ്(www.truenewsmalayalam.com) : എല്ലാ വകുപ്പുകളിലും സർക്കാർ ജീവനക്കാരുടെ ജില്ലാ - അന്തർ ജില്ലാ സ്ഥലം മാറ്റങ്ങൾക്ക്  മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള  ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) കാസർഗോഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പടെ നടക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങൾ വകുപ്പിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും   ജീവനക്കാരെ ആത്മഹത്യയിലേക്ക് വരെ തള്ളിവിടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

റവന്യൂ വകുപ്പിലാകട്ടെ ഭരണാനുകൂല സംഘടനകളുടെ താൽപര്യാർത്ഥം അശാസ്ത്രീയമായ രീതിയിൽ ഓൺ ലൈൻ സ്ഥലം മാറ്റ സംവിധാനം ഏർപ്പെടുത്താൻ ശ്രമിച്ചത് മൂലം വകുപ്പിലെ സ്‌ഥലം മാറ്റങ്ങൾ മുഴുവൻ നിയമക്കുരുക്കിൽപ്പെട്ട് സ്തംഭനാവസ്ഥയിലാണ്. 

ഇത്തരം നടപടികൾ അവസാനിപ്പിച്ച്

മുഴുവൻ വകുപ്പുകളിലും കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സുതാര്യമായ രീതിയിൽ ഓൺ ലൈൻ സ്ഥലം മാറ്റ സംവിധാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ കെ.എ മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ.ബി.ചെർക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.ഇ.യു പ്രസിഡന്റ്‌ ടി.എ സലീം മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്, , നൗഫൽ നെക്രാജെ, ഒ.എം ശിഹാബ്, അഷ്‌റഫ് കല്ലിങ്കാൽ, നജീബ് ബല്ലാ കടപ്പുറം പ്രസംഗിച്ചു.ജില്ലാ ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജന.സെക്രട്ടറി അഷ്‌റഫ് അത്തൂട്ടി സ്വാഗതവും ഇഖ്‌ബാൽ.ടി.കെ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:- ഇഖ്‌ബാൽ ടി.കെ (പ്രസിഡണ്ട്), അഷ്‌റഫ് അത്തൂട്ടി (ജന: സെക്രട്ടറി), അഷറഫ് ബാലനടുക്കം (ട്രഷറർ), അബ്ദുൽ ജലീൽ പെർള, മൊയ്‌തീൻ കുഞ്ഞി.ബി (വൈസ് പ്രസിഡണ്ട്), സർഫറാസ് നവീദ്, അഹ്‌മദ്‌ ഷാ (ജോ.സെക്രട്ടറി)


No comments