JHL

JHL

കുമ്പള ആരിക്കാടി കോട്ടയും അനുബന്ധ പ്രദേശങ്ങളും പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെടുത്തണം; ടൂരിസം മന്ത്രിക്ക് നിവേദനം നൽകി.

തിരുവനന്ദപുരം(www.truenewsmalayalam.com) :  മുന്നൂറിലധികം വർഷം പഴക്കമുള്ള കുമ്പള ആരിക്കാടി കോട്ടയും അനുബന്ധ പ്രദേശങ്ങളും പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് തിരുവനന്ദപുരം നിയമസഭ  ഓഫീസിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് രിയാസിന് ആരിക്കാടി ഡവലപ്മെൻ്റ് ഫോറം നിവേദനവും കരട് പദ്ധതിയും സമർപ്പിച്ചു.

 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ഫോറം വൈ: ചെയർമാൻ എ കെ ആരിഫ് എന്നിവർ സംബന്ധിച്ചു അധികാരികളുടെ അശ്രദ്ധയ്ക്ക് ഇരയായി നാശോന്മുഖമായിരിക്കുകയാണ് പ്രസ്തുത കോട്ട തുളുനാടിന്റെ വശ്യത ആവാഹിച്ച ആരിക്കാടി പ്രദേശം സപ്തഭാഷ സംഗമ ഭൂമി എന്ന കാസർഗോഡിന്റെ പേര് അന്വർത്ഥമാകുന്ന പ്രദേശം കൂടിയാണ്. ഇക്കേരി രാജ വംശം സ്ഥാപിച്ച കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കാനുണ്ടെങ്കിലും ചുറ്റുമതിലിന്റെ സംരക്ഷണമില്ലാത്തത് കോട്ടയെ തകർച്ചയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

ഇതേ പ്രദേശത്ത് തന്നെ കാസർഗോഡിന്റെ സാഹോദര്യം വിളിച്ചോതുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള മസ്ജിദും ഹനുമാൻ ക്ഷേത്രവുമൊക്കെയുണ്ട്.ആരിക്കാടി പ്രദേശത്തെ പൈതൃക ഗ്രാമമായി പരിഗണിക്കുന്നത് ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് ഉണ്ടാകും നാഷണൽ ഹൈവേക്ക് സമീപം സ്ഥിതി ചെയ്യുന്ന ആരിക്കാടി കോട്ടയുടെ സംരക്ഷണവും പ്രദേശത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതും ഇനിയും വൈകിപ്പിക്കാൻ പാടില്ലാത്തതാണന്നും നിവേദനത്തിൽ കൂട്ടി ചേർത്തു

 ആരിക്കാടി കോട്ടയുടെ സംരക്ഷണത്തിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കുവാനും പ്രദേശത്തെ ജില്ല ടൂറിസം മാപ്പിൽ ഉൾപെടുത്തി വേണ്ടുന്ന അടിസ്ഥാന വികസന പ്രവർത്തികൾ നടത്തുവാനും മന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


No comments