JHL

JHL

കുമ്പള കുബ്ബണൂരിൽ കർണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്.

കുമ്പള(www.truenewsmalayalam.com) : കുബ്ബണൂരിൽ 5.76 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി, യുവാവിനെതിരെ കേസ്. കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എൻ.വി.ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

കുബ്ബണൂർ ശാന്തിമൂല സ്വാദേശി ശിവരാജ് ഷെട്ടി (35) എന്നയാൾക്കെതിരെയാണ് കേസ്. കർണ്ണാടകയിൽ മാത്രം വിൽപനാനുമതിയുള്ള മദ്യം കടത്തിക്കൊണ്ട് വന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി സുധീഷ്, പ്രസന്നകുമാർ, എം.എം അഖിലേഷ്, വി.ബി സബിത്ത് ലാൽ, എന്നിവരുണ്ടായിരുന്നു.





No comments