JHL

JHL

'ഡിക്ഷ്ണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' പ്രതിഷേധ പുസ്തകം പ്രകാശനം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ) രക്തസാക്ഷി നിഘണ്ടുവിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് പ്രതിഷേധ പുസ്തകം ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ് എസ് ഐ ഒ കേരള പ്രസിദ്ധീകരിച്ചിരുന്നു. 1921 മലബാർ വിപ്ലവ ത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ എസ്.ഐ.ഒ സംസ്ഥാനത്തുടനീളം നടത്തിവരുന്നുണ്ട്. 'ഡിക്ഷ്ണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' പ്രതിഷേധ പുസ്തകത്തിന്റെ ജില്ലാ തല പ്രകാശനം മൊഗ്രാൽ പുത്തൂർ സി എച്ച് മുഹമ്മദ് കോയ ലൈബ്രറിയിൽ വെച്ച് എസ് ഐ കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാഫിഹ് മുസ്ലീം യൂത്ത്‌ലീഗ് കാസർക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.




No comments