JHL

JHL

മുട്ടം ജമാഅത്തിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ചില തൽപ്പര കക്ഷികൾ

കുമ്പള(www.truenewsmalayalam.com) : മുട്ടം ഇഹ്യാഉൽ ഇസ് ലാം ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ ചില തൽപ്പര കക്ഷികളാണെന്നും അവരുടെ ലക്ഷ്യം സാമ്പത്തിക താൽപ്പര്യം മാത്രമാണെന്നും പള്ളി പരിപാലന കമ്മിറ്റി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ജമാഅത്ത് കമ്മിറ്റിയെന്ന പേരിൽ പത്തു പേർ ചേർന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയത്  വ്യാജകമ്മിറ്റിയാണ്. അവർ മഹല്ല് നിവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

മുട്ടം ജമാഅത്തിന്റെ  വർഷങ്ങളായുള്ള എല്ലാ രേഖകളും സൂക്ഷിച്ചു വരുന്നതും അതാതു സമയങ്ങളിൽ പള്ളി പരിപാലന പ്രവർത്തനങ്ങൾ മുറതെറ്റാതെ നടത്തി വരുന്നതും 19 അംഗ പള്ളിപാലന കമ്മിറ്റിയാണ്. 

ഈ കഴിഞ്ഞ മാസം  അവസാനം വരെ ജമാഅത്ത് അംഗങ്ങളിൽ നിന്ന് കുടിശ്ശിക പിരിച്ചതും പള്ളിയിൽ ജോലിചെയ്യുന്ന ഉസ്താദുമാർക്ക് ശമ്പളം കൊടുത്തതും മറ്റു പരിപാലനങ്ങൾ നടത്തി വന്നതിനും വ്യക്തമായ രേഖകൾ തങ്ങളുടെ പക്കലുണ്ട്. 

വർഷങ്ങളായി നടന്നു വരുന്ന നബിദിനം, റാത്തീബ്, മൗലിദ് മജ്ലിസുകൾ, ദിക്ർ തുടങ്ങിയ പരിപാടികൾ നല്ല നിലയിൽ നടത്തിവരികയാണ്. 

ഇതിനിടെ ജമാഅത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് തട്ടിക്കൂട്ട് കമ്മിറ്റി പൊലിസ് സംരക്ഷണത്തിൽ  യോഗം ചേർന്നത്.

ദേശിയപാത നവീകരണത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുമ്പോൾ സർക്കാരിൽ നിന്നും അനുവദിച്ച് കിട്ടിയ  2,4900000 രൂപ മുന്നിൽ കണ്ടുകൊ നടത്തിയ ആസൂത്രണത്തിൻ്റെ ഭാഗമായാണ് ഇത്തരം നാടകങ്ങക്ക് പിന്നിലെന്നും ഇവർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ പള്ളി പരിപാലന കമ്മിറ്റി അംഗങ്ങളായ സയ്യിദ് മുസ് തഫ തങ്ങൾ, മുഹമ്മദ് അഷ്റഫ്, ഷാഹുൽ ഹമീദ്, സുലൈമാൻ, ഹമീദ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.





No comments