JHL

JHL

യു പിയിൽ കർഷക സമരക്കാരെ കാർ കയറ്റി കൊന്ന സംഭവം: നാടെങ്ങും പ്രതിഷേധം.

കാസറഗോഡ്(www.truenewsmalayalam.com) :-
കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത സംഘ് പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി

കാസറഗോഡ്: കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത സംഘ് പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി. 

മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള ഉദ്ഘാടനം ചെയ്തു. അസ്‌ലം സൂരമ്പയൽ, തബ്ശീർ കമ്പാർ,   ഇസ്മായീൽ മൂസ, നാഹറുദ്ദീൻ , മുസഫ്‌ഫർ, മുബഷർ, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ഉദുമ മണ്ഡലം നേതൃത്വത്തിൽ മേൽപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് അന്നം നൽകുന്ന കർഷകരെ കൂട്ടകൊല ചെയ്ത സംഘ്പരിവാർ ഭീകരതക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നു വരണമെന്നും  കർഷക പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന 

മോദി സർക്കാറിനെ തിരെ രംഗത്ത് വരേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം  പ്രസിഡണ്ട് പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഹമീദ് കക്കണ്ടം, സി.എ യൂസുഫ്, എൻ.എം റിയാസ്, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, സി.എ മൊയ്തീൻ കുഞ്ഞി, സി.എൽ മുനീർ, മുഷ്താഖ്‌‍ കൈന്താർ, നൂരിഷ മൂടാംബയൽ, എൻ.എം വാജിദ്, ഷാഹ്ബാസ് കോളിയാട്ട്, അബ്ദുൽ റഹ്മാൻ ബെണ്ടിച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.

കർഷക നരഹത്യ:എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി.

തൃക്കരിപ്പൂർ:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ ഉത്തർപ്രദേശിലെ ലകീംപൂർ ഖേരി ജില്ലയിൽ  സമരം ചെയ്തു വന്നിരുന്ന സമർക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി പത്തോളം കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ,സെക്രെട്ടറി ആബിദ് ആറങ്ങാടി,ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്,ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ഭാരവാഹികളായ ജാബിർ തങ്കയം,സഹദ് അംഗടിമുഗർ,റംഷീദ് തോയ്യമ്മൽ,സിദ്ദീഖ് മഞ്ചേശ്വരം,താഹ തങ്ങൾ,അഷ്‌റഫ്‌ ബോവിക്കാനം,റഹീം പള്ളം,എജിസി ശംസാദ്,വിപിപി ഷുഹൈബ്,സൈഫുദ്ധീൻ തങ്ങൾ,മഷൂദ് താലിച്ചാലം,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട,മുഫാസി കോട്ട,ജംഷീർ മൊഗ്രാൽ,ഇഖ്ബാൽ വെള്ളിക്കോത്ത്, റാഹിൽ പെരുമ്പട്ട തുടങ്ങിയവർ നേതൃത്വം നൽകി.

കർഷക നരഹത്യ:സംയുക്ത കർഷക സമരസമിതി കാസർകോട് നഗരത്തിൽ മാർച്ച് നടത്തി.

കാസർകോട് : ഉത്തർപ്രദേശിൽ കർഷക സമരക്കാരെ കേന്ദ്ര സഹമന്ത്രിയുടെ മകൻ കാറിടിച്ച് കൊന്നതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമരസമിതി കാസർകോട് നഗരത്തിൽ മാർച്ച് നടത്തി.

കാസർകോട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരം കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. കിസാൻസഭ ജില്ലാ പ്രസിഡന്റ് എം.അസിനാർ അധ്യക്ഷനായി.

വി.സുരേഷ്ബാബു, രാഘവൻ കുളിയേരി, കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദനൻ എന്നിവർ സംസാരിച്ചു. കർഷക സമരക്കാരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. നടത്തിയ പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനംചെയ്തു. കെ.ഭാസ്കരൻ അധ്യക്ഷനായി. പി.വി.കുഞ്ഞമ്പു, കെ.രവീന്ദ്രൻ, ഗിരി കൃഷ്ണൻ, കെ.വിനോദ്‌ എന്നിവർ സംസാരിച്ചു.






No comments