JHL

JHL

ജനറൽ ആസ്പത്രിയിലെ ഡെന്റൽ എക്സ്‌ റേ യന്ത്രം പ്രവർത്തനസജ്ജമാക്കണം; കാസർകോടിനൊരിടം കൂട്ടായ്മ.

കാസർകോട്(www.truenewsmalayalam.com) : ജനറൽ ആസ്പത്രിയിലെ ഡെന്റൽ എക്സ്‌ റേ യന്ത്രം പ്രവർത്തനസജ്ജമാക്കണമെന്ന് കാസർകോടിനൊരിടം കൂട്ടായ്മ ആവശ്യപ്പെട്ടു.

 കാസർകോടിനൊരിടം ഭാരവാഹികൾ ആസ്പത്രി സൂപ്രണ്ടുമായി ചർച്ച നടത്തി. ഇതേ ആവശ്യമുന്നയിച്ച് നഗരസഭാ ചെയർമാൻ, എം.എൽ.എ., ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് കത്തയച്ചു. ഒരുവർഷം മുമ്പ് ആസ്പത്രിയിൽ എത്തിച്ച എക്സ റേ യന്ത്രം സ്ഥലസൗകര്യമില്ലാത്തതിന്റെ പേരിൽ ഇതുവരെ തുറന്നിട്ടില്ല.

കോവിഡ് ആവശ്യങ്ങൾക്കായി മുറികൾ നൽകിയതിനാലാണ് ആസ്പത്രിയിൽ സ്ഥലപരിമിതി വന്നതെന്നും ഉടൻ ഇത് പരിഹരിക്കുമെന്നും ആസ്പത്രി സൂപ്രണ്ട് പറഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.





No comments