JHL

JHL

ബന്ധുക്കൾ ഏറ്റെടുക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സി.പി.എം. പ്രവർത്തകർ സംസ്കരിച്ചു.

കുമ്പള(www.truenewsmalayalam.com) : ബന്ധുക്കൾ ഏറ്റെടുക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർ സംസ്കരിച്ചു.

 40 വർഷമായി ഉളിയത്തടുക്ക നാഷണൽ നഗറിൽ താമസിച്ചിരുന്ന കൊട്ടാരക്കര സ്വദേശി തങ്കച്ചന്റെ മൃതദേഹമാണ്‌ തിങ്കളാഴ്ച വൈകിട്ട്‌ കാസർകോട്‌ ചെന്നിക്കര ശ്മശാനത്തിൽ സംസ്കരിച്ചത്‌.

മരംമുറിക്കൽ തൊഴിലാളിയായ തങ്കച്ചൻ കഴിഞ്ഞ ശനിയാഴ്ചയാണ്‌ മരിച്ചത്‌. കൊട്ടാരക്കരയിലെ ബന്ധുക്കളെ വിവരമറിയിച്ചപ്പോൾ വരാമെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഇതേത്തുടർന്ന്‌ കാസർകോട്‌ ജനറൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

 മൃതദേഹം ഏറ്റുവാങ്ങാൻ എത്തില്ലെന്ന്‌ ബന്ധുക്കൾ ഞായറാഴ്ച അറിയിച്ചതോടെ തിങ്കളാഴ്ച മധൂർ പഞ്ചായത്തംഗം സി.എം.ബഷീറിന്റെ നേതൃത്വത്തിൽ സംസ്കാരനടപടികൾ നടത്തി.

 നഗരസഭയിൽ പണമടച്ച്‌ മൃതദേഹം സംസ്കരിച്ചു. സി.പി.എം. പ്രവർത്തകരായ കെ.എം.ഇബ്രാഹിം, യു.അശോകൻ, ജെയിംസ്‌ എന്നിവർ സംബന്ധിച്ചു.





No comments