JHL

JHL

സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനം: കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


 കുമ്പള. രാജ്യത്തിന്റെ പരമോന്നത ഭരണഘടനയെ  അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ ഇടതുമുന്നണി നടപടിയിൽ പ്രതിഷേധിച്ച് കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

 പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു  ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ദാസൻ കടപ്പുറം, ബ്ലോക്ക്‌- മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ തിമ്മപ്പ, മാന കുമ്പള, രവിരാജ് തുമ്മ,രമേശ്‌ ഗാന്ധി നഗർ, തോമസ് ഡിസൂസ, ഉമേഷ്‌ മാസ്റ്റർ, ഡോൾഫിൻ ഡിസൂസ, രാമ കാർളെ എന്നിവർ സംബന്ധിച്ചു.

No comments