JHL

JHL

വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് സംവാദത്തെരുവ് നടത്തി


 മേല്പറമ്പ്: വനിതാ ദിനത്തോടനുബന്ധിച്ഛ് ജാതിവിവേചനവും സ്ത്രീപക്ഷകേരളവും എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് കാസർകോട് ജില്ല കമ്മിറ്റി സംവാദത്തെരുവ് നടത്തി. വിമൻ ജസ്റ്റിസ്‌ മൂവ് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സാഹിദ ഇല്യാസ് അധ്യക്ഷത വഹിച്ചു.സമൂഹിക പ്രവർത്തകയുംAIIMS കൂട്ടായ്മ  ജനറൽ കൺവീനറുമായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ജില്ല കമ്മിറ്റി അംഗം സഫിയ സമീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. വിമൻ ജസ്റ്റിസ്‌ കാസറഗോഡ് ജില്ലാ സെക്രട്ടറി സഹീറ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫൗസിയ സിദ്ദിഖ് നന്ദി യും പറഞ്ഞു.

No comments