Header Ads

test

കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി


കാസര്‍കോട്(truenewsmalayalam.com 1aug 2019)  : കൊല്ലംകാന സംസംനഗറില്‍ ആമക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. അവധിദിവസമായ ബുധനാഴ്ച ഒന്‍പത് പേരടങ്ങുന്ന സംഘമായാണ് അബ്ദുള്‍ ഖാദറും അബൂബക്കര്‍ സാലിഹ് അലിയും ആമക്കുളത്തിലെത്തിയത്. കുമ്പള അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാര്‍ഥിയാണ് മരിച്ച അബൂബക്കര്‍ സാലിഹ് അലിയും ആമക്കുളത്തിലെത്തിയത്. കുമ്പള അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാര്‍ഥിയാണ് മരിച്ച അബൂബക്കര്‍ സാലിഹ് അലി.

അപകടസമയത്ത് മുപ്പതോളം പേര്‍ കുളത്തിലുണ്ടായിരുന്നു. ഇരുവരും മുങ്ങിതാഴ്ന്നശേഷമാണ് ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കാസര്‍കോട്ടു നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മുങ്ങല്‍ വിദഗ്ധരായ ഇ.പ്രസീദ്, ഫയര്‍മാന്‍ ഉമേശന്‍
എന്നിവരുടെ നേതൃത്വത്തിലാണ് അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയത്. അരമണിക്കൂര്‍ നീണ്ട തിരച്ചിലുകള്‍ക്കു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് മരണം സംഭവിച്ച കുളത്തില്‍ നീന്തുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പോലീസ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ വകവെക്കാതെ ഒട്ടേറെപ്പേര്‍ ദിവസേന ഇവിടെ കുളിക്കാനെത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടസമയത്ത് മുപ്പതോളം പേരാണ് കുളത്തിലുണ്ടായിരുന്നത്.
കുളത്തിന് ഏഴുമീറ്ററോളം ആഴമുണ്ട്. അബ്ദുള്‍ ഖാദറിന്റെ മൃതദേഹം പടവില്‍നിന്നാണ് കിട്ടിയത്. കുളത്തിന്റ താഴ്ചയിലാണ് അബൂബക്കര്‍ സാലിഹ് അലിയുടെ മൃതദേഹം കണ്ടെത്തിയത്.
തദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. നായന്മാര്‍മൂല ബാഫഖി നഗറിലെ ഷാഫിയുടെയും താഹിറയുടെയും മകനാണ് മരിച്ച അബ്ദുള്‍ ഖാദര്‍. സഹോദരങ്ങള്‍: നവാസ്, നൗഫല്‍, സഫീറ, ഷഹന.

ബെള്ളൂറഡുക്ക ബദര്‍ ജുമാമസ്ജിദിന് സമീപത്തെ ബി.എ.മുഹമ്മദിന്റെയും സഫിയയുടെയും മകനാണ് അബൂബക്കര്‍ സാലിഹ് അലി. സഹോദരങ്ങള്‍: ഷഹന (പത്താംതരം വിദ്യാര്‍ഥിനി, എരുതുംകടവ് എന്‍.എ. ഗേള്‍സ് സ്‌കൂള്‍), ഷഹവാസ്, മുസൈബ (ഇരുവരും ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

നീന്താൻ തോന്നുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന പേരാണു മാന്യയിലെ ആമുക്കുളം. 10 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുണ്ട് കുളത്തിന്. ഏഴ് മീറ്റർ ആഴവും. ഇവിടേക്കാണ് മുട്ടത്തോടി ബെള്ളൂരടുക്കയിലെ ഷാലുവും (18) അലംപാടി റഹ്മാനിയ നഗറിലെ അബദുൽകാദറും (16) കൂട്ടുകാരോടൊപ്പം ഇന്നലെ ഉച്ചയോടെ എത്തിയത്. എന്നാൽ 3 മണിയോടെ ഇരുവരുടെയും നിശ്ചല ശരീരം പുറത്തെടുക്കുമ്പോൾ കൂട്ടുകാർ വിങ്ങിപൊട്ടി.

അപകടം സംഭവിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ കൂട്ടുകാർ ബഹളം വച്ചു. ഇതോടെ നാട്ടുകാരെത്തി. എന്നാൽ ഏഴ് മീറ്റർ ആഴമുള്ള കുളമായതിനാൽ ഇരുവരെയും രക്ഷിക്കാൻ ആർക്കുമായില്ല. അഗ്നിരക്ഷാ സേനയിലെ മുങ്ങൽ വിദഗ്ധരാണ് 3 മണിയോടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവർ പോലും മുക്കാൽ മണിക്കൂർ കഷ്ടപ്പെടേണ്ടതായി വന്നു. 2017ൽ കർക്കടകവാവിൽ ചൂരിയിലെ യുവാവു മരിച്ചതായി പ്രദേശവാസികൾ പറയുന്നു.

അതിനു മുൻപ് നെല്ലിക്കട്ടയിലെ ഒരു യുവാവും ഇവിടെ മരിച്ചിരുന്നു.  നീന്തൽ നന്നായി അറിയാത്തവർക്ക് വേഗം അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് ഈ കുളത്തിലുള്ളത്. എന്നിട്ടും ആളുകളുടെ ബഹളമാണെപ്പോഴും. അവധി ദിവസങ്ങളിൽ തിരക്ക് കൂടുതലാണ്. കൂട്ടമായി ഇവിടെ എത്തുന്നവർ മിക്കപ്പോഴും സന്ധ്യയ്ക്കാണു മടങ്ങാറ്. അപകടം ആവർത്തിച്ചിട്ടും ഫലമില്ല, മാസങ്ങൾ കഴിയുമ്പോൾ വീണ്ടും ഇവിടേക്ക് ആളുകൾ തിരിച്ചത്തും.

സ്വകാര്യ ഉടമസ്ഥതയിലായിരുന്ന കുളം 40 വർഷങ്ങൾക്കു മുൻപ് കാർഷിക ആവശ്യങ്ങൾക്കു പഞ്ചായത്തിനു വിട്ടു നൽകിയതാണ്. ആമുക്കുളം എന്ന പേരു വന്നത് അങ്ങനെയാണ്. ഇതു വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് നവീകരിച്ചു. അപകടസാധ്യത മനസ്സിലാക്കി കുളത്തിനു മുള്ളുവേലി നിർമിച്ചു ചുറ്റിലും ചെങ്കല്ലു കെട്ടി സുരക്ഷയൊരുക്കിയിരുന്നുവെങ്കിലും ഇവിടെയെത്തുന്നവർ ഇതൊന്നും വകവയ്ക്കാതെ കുളത്തിലിറങ്ങുന്നു. ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഇപ്പോഴില്ല.

No comments