JHL

JHL

മായിപ്പാടിയിലും പുത്തിഗെയിലുംകുന്നിടിഞ്ഞ് വീടുകൾ മണ്ണിനടിയിലായി.വ്യാപകമായ കൃഷിനാശം


കാസറഗോഡ് (True News 14 August 2019):പുത്തിഗെ മുഗു റോഡിൽ മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. മുഗു അമ ത്തൊടി അബ്ബാസിന്റെ ഭാര്യ ബീഫാത്തിമയും മകൻ മുഹമ്മദ് സിദ്ദീഖും താമസിക്കുന്ന വീടിന്റെ ഒരു ഭാഗമാണ് കുന്നിടിഞ്ഞ് മണ്ണിനടിയിലായത്. 
മായിപ്പാടി ഡയറ്റ് കോമ്പൗണ്ടിന്റെ ഭാഗമായിട്ടുള്ള കുന്നിലെ മണ്ണിടിഞ്ഞ് ദമ്പതിമാര്‍ താമസിക്കുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നു. മായിപ്പാടി പട്ള റോഡിലെ പി.കൃഷ്ണന്‍ നായരുടെ വീടാണ് തകര്‍ന്നത്. സമീപത്തെ കുന്നില്‍നിന്ന് മണ്ണിടിഞ്ഞ് വീടിന്റെ അടുക്കളഭാഗം മൂടിയ നിലയിലാണ്. വയോധികരായ കൃഷ്ണന്‍ നായരും ഭാര്യ രുക്മിണിയുമാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്തും വില്ലേജധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യ ക​ന​ത്ത​മ​ഴ മൂ​ലം 12.16 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 18,34,700 രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. 4114 ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
223 ഹെക്ടർ38 ഹെ​ക്ട​ർ പ​ച്ച​ക്ക​റി​കൃ​ഷി​യും ന​ശി​ച്ചു. 4902 കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക ളും 42,058 ​കു​ല​ച്ച ഏ​ത്ത​വാ​ഴ കൃ​ഷി​യും 1959 കു​രു​മു​ള​കു​വ​ള്ളി​യും ന​ശി​ച്ചി​ട്ടു​ണ്ട്.
പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റും കൃ​ഷി ഓ​ഫീ​സ​ർ​മാ​രും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​പ്പെ​ട്ട കൃ​ഷി​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും കൃ​ഷി​നാ​ശം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.  

No comments