JHL

JHL

കെ​എ​സ്ടി​പി റോ​ഡി​ല്‍ പ​ഴ​യ പ്ര​സ്‌​ക്ല​ബ് ജം​ഗ്ഷ​നു സ​മീ​പം അ​പ​ക​ട​നി​ല​യി​ലാ​യ കു​ന്നി​ന്‍റെ ഭാ​ഗം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നീ​ക്കി യതോടെ ഗതാഗതത്തിന് താൽക്കാലിക പരിഹാരം


കാ​സര്‍​ഗോ​ഡ് (True News 14 Aug 2019): കാ​സ​ര്‍​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡി​ല്‍ പ​ഴ​യ പ്ര​സ്‌​ക്ല​ബ് ജം​ഗ്ഷ​നു സ​മീ​പം അ​പ​ക​ട​നി​ല​യി​ലാ​യ കു​ന്നി​ന്‍റെ ഭാ​ഗം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നീ​ക്കി. ഇ​തോ​ടെ റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി ത​ത്കാ​ലം ഒ​ഴി​വാ​യി. 
തിങ്കളാഴ്ച രാവിലെയാണ് കു​ല്‍ അ​ഞ്ച് മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​യ​ത് നാ​ട്ടു​കാ​രു​ടെ​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. 
ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റ​വ​ന്യൂ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ഡി​എം ദേ​വീ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. 
മ​ഴ​വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി വി​ള്ള​ലി​ന്‍റെ വ​ലി​പ്പം കൂ​ടി​വ​രു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ​തോ​ടെ കെ​എ​സ്ടി​പി റോ​ഡി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വി​ള്ള​ലു​ണ്ടാ​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന റോ​ഡി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്തു. 
ഉ​ച്ച​യോ​ടെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച അ​സി. എ​ന്‍​ജി​നിയ​ര്‍ പി. ​മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​എ​സ്ടി​പി സം​ഘം വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചു​മാ​റ്റാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 
തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി​യോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൊ​ണ്ടു​വ​ന്ന് കു​ന്നി​ടി​ച്ചുമാ​റ്റി.

No comments