JHL

JHL

ഏയ്ഞ്ചൽസിൽ വൻ തിരക്ക്. വസ്ത്രങ്ങൾ അടുക്കി വെക്കുവാൻ ക്ലബ്ബുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണം തേടുന്നു


കാസർകോഡ് (www.truenewsmalayalam.com 1 aug 2019)  : നായന്മാർമൂല യിൽ പുതുതായി തുടങ്ങിയ ഏയ്ഞ്ചൽസ് കളക്ഷൻസിൽ വൻ തിരക്ക്.  തിരക്ക് നിയന്ത്രിക്കുവാൻ സംഘാടകർ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. ടോക്കൺ വാങ്ങിയവർക്ക് തൊട്ടടുത്തുള്ള HRPM ഓഫീസിൽ ഇരിപ്പിടവും കുടിവെള്ളവും ഏർപ്പെടുത്തിയിട്ടുണ്ട്.

വസ്ത്രങ്ങൾ അടുക്കി വെക്കുവാൻ രാവിലെയും വൈകുന്നേരവും ജില്ലയിലെ വിവിധ ക്ലബ്ബുകളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും അംഗീകൃത സന്നദ്ധ സംഘടനകളുടേയും പത്തിൽ കുറയാത്ത ഗ്രൂപ്പ് അംഗങ്ങളുടെ  സഹകരണം എല്ലാ ദിവസവും ആവശ്യമുണ്ടെന്ന് സംഘാടകർ അറിയിക്കുന്നു.

പാവങ്ങൾക്ക് വേണ്ടി പുതുവസ്ത്രങ്ങളും, ഒരു പ്രാവശ്യം ഉപയോഗിച്ച അലക്കി തേച്ച് വൃത്തിയാക്കി പേക്ക് ചെയ്ത വസ്ത്രങ്ങളും, അധികം കേടില്ലാത്ത പർദ്ധകളും ചെരുപ്പുകളും ഷൂസുകളും ബാഗുകളും ഷാളുകളും വള, മാല, ഫർണീച്ചർ തുടങ്ങിയ എല്ലാ സാധനങ്ങളും സ്വീകരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

അതോടൊപ്പം ലേഡീസ് ഇന്നർ വേർ, സാനിറ്ററി നാപ്കിൻസ് എന്നിവ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്തിക്കുവാനും താത്പര്യപ്പെടുന്നു.

'പഴകിയതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ വസ്തുക്കളും സ്വീകരിക്കുന്നതല്ല.'

കല്യാണ വസ്ത്രങ്ങൾ ആവശ്യമുള്ളവർ, മുൻകൂട്ടി കല്യാണക്കത്ത് എത്തിച്ചാൽ, അന്വേഷണത്തിന് ശേഷം വില കൂടിയ കല്യാണ വസ്ത്രം സൗജന്യമായി നൽകുന്നതാണ്.

സേവനങ്ങൾക്ക് ജാതി-മത പരിഗണനയോ വേർതിരിവോ ഇല്ല. ആർക്കും വരാം. പാവപ്പെട്ടവരാണ് എന്ന് സ്വയം വെളിപ്പെടുത്തിയാൽ മാത്രം മതി. ശുപാർശകൾ സ്വീകാര്യമല്ല. ഐ.ഡി. തെളിയിക്കുന്ന കാർഡ് ഷോറൂം കൗണ്ടറിൽ കാണിക്കേണ്ടതാണ്.

ബന്ധപ്പെടുക.

+91 9895 712152
+91 9895 548160
+91 9961 577180 
+91 9544 602288
+91 9447 052052
+91 8891 888688
+91 6360 109121
+91 9496 583055
+91 9526 484414
+91 9746 644535
+91 9847 212869

No comments