JHL

JHL

ദക്ഷിൺ ഡയർ - ക്രോസ്സ് കൺട്രി കാർ റാലിയിൽ മൂസാ ഷരീഫ് സഖ്യത്തിന് മൂന്നാം കിരീടം


ബെംഗളൂറു (www.truenewsmalayalam.com 1 Aug 2019): ബാംഗ്ലൂരിൽ നിന്ന് ആരംഭിച്ച് ഹൂബ്ലിയിൽ സമാപിച്ച അഞ്ച് ദിവസം നീണ്ടു നിന്ന ദക്ഷിൺ ഡയർ- ക്രോസ്സ് കൺട്രി കാർ റാലിയിൽ മൂസാ ഷരീഫ്- ഗൗരവ് ഗിൽ സഖ്യം മൂന്നാം കിരീടം നേടി.
ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധവും അതിലേറെ സാഹസികതയും നിറഞ്ഞ റാലിയാണ്  ദക്ഷിൺ ഡയർ-ക്രോസ്സ് കൺട്രി കാർ റാലി.
2000 കിലോമീറ്റർ ദൈർഘ്യമുള്ള ഏറെ ദുഷ്കരമായ പാതയിലൂടെയുള്ള ഈ റാലി മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. നിശ്ചിത ദൂരം നാല് പകലുകളിലായി  സഞ്ചരിച്ച് എതിരാളികളെ 8 മിനുറ്റ് 48 സെക്കന്റ്‌ എന്ന മാർജിനിൽ ബഹുദൂരം പിന്നിലാക്കിയാണ് മൂസാ ഷരീഫ്- ഗൗരവ് ഗിൽ സഖ്യം ഓവറോൾ കിരീട നേട്ടം കൊയ്തത്. മഹീന്ദ്ര
XUV-500 കാർ ഉപയോഗിച്ച് മഹീന്ദ്ര അഡ്‌വെഞ്ചർ-ജെ.കെ ടയർ ടീമിനെ പ്രതിനിധീകരിച്ചാണ് ഈ സഖ്യം കളത്തിലിറങ്ങിയത്.
ഇതിനകം മത്സരിച്ച മൂന്ന് ദക്ഷിൺ ഡയർ  ക്രോസ്സ് കൺട്രി റാലിയിലും ജേതാക്കളാവുക എന്ന  ബഹുമതിയും ഇതോടെ ഈ സഖ്യത്തിന് സ്വന്തമായി. 2012, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് ദക്ഷിൺ ഡയർ  ക്രോസ്സ് കൺട്രി റാലിയിൽ ഇവർ വെന്നിക്കൊടി പാറിച്ചത്.

ഏഴാം ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം ലക്ഷ്യമിടുന്ന ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ മികച്ച ജോഡികളായ മൂസാ ഷരീഫ്- ഗൗരവ് ഗിൽ സഖ്യം അടുത്ത ആഴ്ച കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന  ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ന്റെ  രണ്ടാം റൗണ്ടിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.


No comments