JHL

JHL

പശുകടത്ത് ആരോപിച്ച് മര്‍ദ്ദനം: രണ്ട്ബജ്‌റംഗ്ദള്‍ പ്രതികള്‍ റിമാന്റില്‍



ബദിയടുക്ക (True News 14 Aug 2019): പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ്‌ ്രൈഡവറെയും സഹായിയെയും മര്‍ദിച്ച സംഭവത്തിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ അട്ക്കസ്ഥല ചവര്‍ക്കയിലെ ഗണേശന്‍ (23), സായയിലെ രാഗേഷ് (21) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ രണ്ട് പ്രതികള്‍ ചൊവ്വാഴ്ച വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക സി ഐ മധുസുതന്റെ മുമ്പാകെ നേരിട്ട് ഹാജരായത്. കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ട്.

ജൂണ്‍ 24ന് പുലര്‍ച്ചെയാണ് എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരുസംഘം തടഞ്ഞ്‌ ്രൈഡവര്‍ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ സ്വദേശി അല്‍ത്താഫ്(30) എന്നിവരെ മര്‍ദിച്ചത്. തുടര്‍ന്ന് സംഘം പശുക്കളെയും അരലക്ഷം രൂപയും പിക്കപ്പ് വാനും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ആറുപേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസടുത്തത്. കേരള പോലീസ് കേസെടുത്തെന്ന് ആരോപിച്ച് ജൂണ്‍ 25 ന് വിട്ട് ളയില്‍ ബജ്‌റംഗ്ദള്‍ ഹര്‍ത്താല്‍ ആചരിച്ച് കേരള കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ജീവനക്കാര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. പ്രതികള്‍ക്ക് കര്‍ണാടകയിലും മറ്റു കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

No comments