JHL

JHL

മൊഗ്രാൽ കൊപ്പളം തീരദേശം കടലാക്രമണ ഭീതിയിൽ. ഇരുപതോളം തെങ്ങുകൾ കടലെടുത്തു


മൊഗ്രാൽ (www.truenewsmalayalam.com 5 Aug 2019): കാല വർഷം കനത്തതോടെ മൊഗ്രാൽ തീരദേശ വാസികൾ ആശങ്കയിലാണ്. മൂന്ന് വീടുകൾ ഏത് നിമിഷവും കടലെടുക്കാൻ സാധ്യതയുള്ള അവസ്ഥയിലാണ്. ഇരുപതോളം തെങ്ങുകൾ ഇതിനകം കടലെടുത്തു കഴിഞ്ഞു. മൊഗ്രാൽ കൊപ്പളം തീരത്താണ് ഇപ്പോൾ കടലാക്രമണം നേരിടുന്നത്. നാട്ടുകാർ കാലങ്ങളായി ശാസ്ത്രീയമായ തീരദേശ സംരക്ഷണത്തിന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം മാത്രം നിരവധി തെങ്ങുകളാണ് കടപുഴകി വീണത്. കൊപ്പളം സിദ്ദീഖ് , അബ്ബാസ്, അബൂബക്കർ , മുഹമ്മദ് എന്നിവരുടെ കായ്ക്കുന്ന തെങ്ങുകളാണ് നഷ്ടപ്പെട്ടത്. ഇനിയും നിരവധി തെങ്ങുകൾ ഏത് നിമിഷവും കടലെടുക്കാൻ സാധ്യതയുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കിണർ നിറഞ്ഞ് മലിനമായതിനാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമവും നേരിടുന്നു.  





No comments