JHL

JHL

ജില്ലയിൽ ഇന്നും നാളെയും കനത്ത മഴ; ദേശീയ ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്


കാസറഗോഡ് (www.truenewsmalayalam.com 9 Aug 2019): ജില്ലയിൽ കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തം; ശക്തമായ കാറ്റും വീശുന്നുണ്ട്. മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും മലയോരത്ത്  വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. വ്യാപക കൃഷി നാശവും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പുത്തിഗെ ബംബ്രാണ മുളിയാർ ആദൂർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.

കീഴൂർ മുതൽ ഉള്ളാൾ വരെ തീരെ പ്രദേശങ്ങൾ കടുത്ത ഭീഷണിയിലാണ്. മൊഗ്രാൽ ആരിക്കാടി ഷിറിയ തുടങ്ങിയ സ്ഥലങ്ങളിലെ ചില പ്രദേശങ്ങൾ പുഴ കരകവിഞ്ഞൊഴുകിയും ഒഴുകിയെത്തിയ മഴവെള്ളത്തിലും പെട്ട് ഒറ്റപ്പെട്ട നിലയിലാണ്. കനത്ത കടൽക്ഷോഭം തീരപ്രദേശത്തെയാകെ ഭീതിയിലാക്കിയിട്ടുണ്ട്. മൊഗ്രാൽ, കുമ്പള, മുസോടി, മഞ്ചേശ്വരം, ഉള്ളാൾ എന്നിവിടങ്ങളിലായി നൂറിലധികം വീടുകൾ കടലെടുക്കുമെന്ന ഭീഷണിയിലാണ്. വെള്ളിയാഴ്ച രാവിലെ മുതൽ കടൽക്ഷോഭം അതീവ രൂക്ഷമായിട്ടുണ്ട്. ഇതിനോടകം ഇവിടങ്ങളിൽ പത്തിലധികം വീടുകൾ കടലെടുത്തിട്ടുണ്ട്. ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ റവന്യു അധികൃതരും ജില്ലാ ഭരണകൂടവും ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നും  വ്യാപക പരാതിയുണ്ട്.


No comments