JHL

JHL

എം.എ. ഖാസിം മുസ്ല്യാർ ; നഷ്ടമായത് പണ്ഡിത പ്രമുഖനെയും മികച്ച സംഘാടകനെയും; ഖബറടക്കത്തിന് ആയിരങ്ങൾ ഒഴുകിയെത്തി

കുമ്പള (True news 11 Aug 2019): അന്തരിച്ച പ്രമുഖ  പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയുമായ എം.എ ഖാസിം മുസ്ല്യാറുടെ ഖബറടക്കം ഞായറാഴ്ച ആറു മണിയോടെ പേരാൽ ഇമാം ശാഫി അക്കാദമി മസ്ജിദ് പരിസരത്ത് നടന്നു. നേരത്തെ സ്വവസതിയിൽ നിന്ന് മൊഗ്രാൽ മുഹിയുദ്ദീൻ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഇമാം ശാഫി അക്കാദമി അങ്കണത്തിൽ പൊതു ദർശനത്തിന് വെച്ച ശേഷമാണ് ഖബറടക്കം നടന്നത്. പണ്ഡിത ശ്രേഷ്ഠന്റെ ഭൗതിക ശരീരം കാണുന്നതിനും ജനാസ നമസ്കാരത്തിനുമായി മൊഗ്രാലിലെ വീട്ടിലേക്കും ഇമാം ശാഫി അക്കാദമിയിലേക്കുമായി പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.
ഇമാം ശാഫി അക്കാദമിയിൽ സമസ്തയുടെ പ്രമുഖരായ നിരവധി നേതാക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ ഖബറടക്കം നടത്തി.
രാവിലെ ഉപ്പളയിലെ മുസോടിയിൽ കടൽക്ഷോഭത്തെ ത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ച് പ്രാർഥന നിർവഹിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ ഖാസിം മുസ്ല്യാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു.
1953 ഓഗസ്റ്റ് 12 ന് അബ്ദുൽ ഖാദിർ മുസല്യാരുടെ മകനായി മൊഗാലിലായിരുന്നു ജനനം, ഭൗതിക വിദ്യാഭ്യാസത്തിന് ശേഷം പരവനടുക്കം ആലിയ അറബി കോളേജിൽ മത വിദ്യാഭ്യാസം.. തുടർന് ദയൂബന്ദ് ദാറുൽ ഉലൂമിൽ പഠനം, അവിടെ നിന്ന് ഖാസിമി ബിരുദം. കൂടാതെ പ്രമുഖരായ കുമ്പോൽ പി.എ ഉസ്താദ് ,അഡ്യാർ കണ്ണൂർ മുഹമ്മദ് ഹാജി ,സയ്യിദ് അബ്ദുൽ റഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ ,യു. എം അബ്ദുൽ റഹ്മാൻ മുസ്ല്യാർ തുടങ്ങിയവരുടെ ദർസുകളിൽ നിന്നുമായി ഇസ്ലാമിക വിജ്ഞാനത്തിൽ ഉന്നത അറിവുകൾ കരസ്ഥമാക്കി. ബംബ്രാണ ജുമാ മസ്ജിദ്, കുമ്പള ബദർ ജുമാ മസ്ജിദ്, തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഖത്തീബും ദാരിസ്സുമായി നിരവധി  വർഷത്തെ സേവനം. കൂടാതെ പയ്യന്നൂർ അസ്ഹരിയാ കോളേജിൽ പ്രിൻസിപ്പാളിയും പ്രവർത്തിച്ചു.
ദക്ഷിണ കന്നടയിലും കേരളത്തിലും നിരവധി പേരുമായി മികച്ച ബന്ധം. ലളിതവും താളാത്മകവും നല്ല ശബ്ദത്തിലുമുള്ള ആരെയും ആകർഷിക്കുന്ന
മികച്ച പ്രസംഗം.  കേരളത്തിലും കർണാടകത്തിലും സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഖാസിം മുസല്യാർ.
ദക്ഷിണ കന്നട ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട ജംഇയത്തുൽ ഉലയാ സെക്രട്ടറി. എസ്. വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജംഇയത്തുൽ മുദരിസീൻ സംസ്ഥാന ഖജാഞ്ചി തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു.
സംഘടനാ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയിരുന്ന ഖാസിം മുസ്ല്യാർ കെകെയെടുത്ത്  മത ഭൗതിക  വിദ്യാഭ്യാസം സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൊഗ്രാൽ പേരാലിൽ സ്ഥാപിച്ച ഇമാം ശാഫി അക്കാദമി മികച്ച നിലവാരത്തിലേക്ക് എത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ആകസ്മിക മരണം. അക്കാദമിയുടെ ചെയർമാനും പ്രിൻസിപ്പാളുമായിരുന്ന മരണ സമയത്ത് ഖാസിം മുസ്ല്യാർ . ഇദ്ദേഹത്തിന്റെ മരണത്തോടെ മികച്ച പണ്ഡിതനേയും സംഘാടകനേയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഖാസിം മുസ്ല്യാരുടെ നിര്യാണത്തിൽ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

No comments